SignIn
Kerala Kaumudi Online
Monday, 19 October 2026 2.12 AM IST

ഹോർട്ടിവൈൻ വില്പനയിൽ നിന്ന് പിൻമാറണം

k

തിരുവനന്തപുരം:ബേക്കറികളിലൂടെ ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. 8.98 ശതമാനം ആൽക്കഹോൾ മാത്രമടങ്ങിയ പ്രകൃതി ദത്തപാനീയമായ കള്ളുവില്പനയ്ക്ക് സർക്കാർ കടുത്ത നിബന്ധനകളും കർക്കശപരിശോധനകളും ഏർപ്പെടുത്തുമ്പോൾ 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ യഥേഷ്ടം വിതരണം നടത്താനുള്ള അനുമതി വിവേചനപരമാണ്.

10,000ത്തോളം ചെത്ത്-വില്പന തൊഴിലാളി കുടുംബങ്ങളുടെയും നാലായിരത്തോളം കള്ളുഷാപ്പ് നടത്തിപ്പുകാരുടെയും ജീവനോപാധിയായ കള്ള് മേഖലയെ തകർക്കുന്നതാണിത്. ഈ നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.കെ.അജിത്ബാബു അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA