SignIn
Kerala Kaumudi Online
Thursday, 29 October 2026 1.29 AM IST

കാളിരാജിനെ മാറ്റിയത് ജഡ്ജിക്ക് ഒത്താശ ചെയ്തതിന്

hg

ആർ. നിശാന്തിനി കൊച്ചി കമ്മിഷണർ

പി.പ്രകാശ് ദക്ഷിണമേഖലാ ഐ.ജി

തിരുവനന്തപുരം: ജഡ്ജിയുമായി ഒത്തുകളിച്ചുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് കാളിരാജ് മഹേഷ് കുമാറിനെ മാറ്റിയതെന്നാണ് സൂചന. ചേരാനല്ലൂരിൽ അപകടമുണ്ടായതിന് പിന്നാലെ ജഡ്ജി, സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചിരുന്നു. ഇരുവരും തമ്മിൽ പലവട്ടം ഫോണിൽ സംസാരിച്ചു. അതിനു ശേഷമാണ് പൊലീസ് നടപടികളിൽ അട്ടിമറിയുണ്ടായത്.

കുറ്റകരമായ നരഹത്യയടക്കം വകുപ്പുകൾ ചുമത്താതിരുന്നത് തെറ്റായ നടപടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിയോട് അറിയിച്ച ശേഷമാണ് കടുത്ത വകുപ്പുകൾ ചുമത്തിയത്. കൊച്ചിയിലുണ്ടായ കാര്യങ്ങൾ യഥാസമയം സർക്കാരിനെ അറിയിക്കുന്നതിലും മഹേഷ് കുമാർ വീഴ്ചവരുത്തി. പ്രായപൂർത്തിയാവാത്ത ആളാണ് അപകടമുണ്ടാക്കിയതെന്നതിനാൽ രക്ഷിതാവിനെതിരെ കേസെടുക്കാമായിരുന്നു. ആദ്യഘട്ടത്തിൽ ഇതൊഴിവാക്കി. ഫോണിലെ ദൃശ്യം പൊലീസ് നശിപ്പിച്ചതും എഫ്‌.ഐ.ആറിൽ പ്രധാന വകുപ്പുകൾ ചേർക്കാതിരുന്നതും കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണെന്നാണ് നിഗമനം. കാളിരാജ് മഹേഷ് കുമാറിന് ക്രമസമാധാന ചുമതല നൽകേണ്ടെന്നാണ് തീരുമാനം.

ദക്ഷിണമേഖലാ ഐ.ജിയായിരുന്ന ആർ.നിശാന്തിനിയാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ. സ്റ്റേറ്റ് ക്രൈം റെക്കാർഡ്സ് ബ്യൂറോ ഐ.ജി പി.പ്രകാശിനെ ദക്ഷിണമേഖലാ ഐ.ജിയായും നിയമിച്ചു. ക്രൈം റെക്കാ‌ഡ്സ് ബ്യൂറോയുടെയും സൈബർ ക്രൈംസിന്റെയും അധിക ചുമതലയും പ്രകാശ് വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NISHANTHINI IPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA