SignIn
Kerala Kaumudi Online
Thursday, 29 October 2026 1.28 AM IST

ബൈജൂസ് ആപ്പിനെതിരെ ഹൈക്കോടതിയിൽ ഹർജി

k

കൊച്ചി: ബൈജൂസ് ആപ്പിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ പാപ്പരത്ത നടപടികളിൽ നടന്ന ക്രമക്കേടിൽ സി.ബി.ഐ, ഇ.ഡി അന്വേഷണം നിരസിച്ചത് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് വോയ്സിറ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും വോയ്സിറ്റ് ഇൻഫർമേഷൻ ടെക്നോളജി എൽ.എൽ.സിയും ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് കെ.നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പുനഃപരിശോധനാ ഹർജി ഫയലിൽ സ്വീകരിച്ചു.

കഴിഞ്ഞ ജൂൺ 12ന് അപ്പീൽ തള്ളിയത് പുനഃപരിശോധിക്കണം എന്നാണ് ആവശ്യം. വിദേശ സ്ഥാപനമായ ഗ്ലാസ് ട്രസ്റ്റ് കമ്പനി എൽ.എൽ.സി അടക്കമുള്ളവർ പാപ്പരത്ത നടപടികളിൽ നടത്തിയ ക്രമക്കേടുകൾക്കെതിരെ സി.ബി.ഐക്കും ഇ.ഡിക്കും നൽകിയ പരാതികളിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നുണ്ട്.

ഗ്ലാസ് ട്രസ്റ്റ് കമ്പനി വോട്ടിംഗ് അവകാശത്തിനായി സമർപ്പിച്ച 2024 ജൂലായ് 25ലെ 'ഡയറക്ഷൻ ലെറ്റർ" വ്യാജമായി നിർമ്മിച്ചതാണെന്ന പുതിയ ഡിജിറ്റൽ പരിശോധനാ ഫലങ്ങളും തെളിവുകളും അപ്പീൽ വിധിക്ക് ശേഷമാണ് കണ്ടെത്താനായതെന്ന് ഹർജിയിൽ വിശദീകരിക്കുന്നു. ഈ വ്യാജ രേഖ നിർമ്മാണത്തിനെതിരെ പാലാരിവട്ടം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BYJUSAPP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA