
കണ്ണൂർ: കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ആസിഫിന് ഏഴുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് വക്കീൽ നോട്ടീസ് അയച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ ഷമ്മാസ് അഞ്ചുലക്ഷം ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണിത്. അഡ്വ. ഇ.ആർ. വിനോദ് മുഖേനയാണ് നോട്ടീസ്. ആസിഫ് ആരോപണം ഉന്നയിച്ച അതേ മാദ്ധ്യമങ്ങളിലൂടെ അത് പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ഇത് പാലിച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |