SignIn
Kerala Kaumudi Online
Saturday, 20 June 2026 9.44 AM IST

എം കെ സാനുവിന് കേരള ജ്യോതി പുരസ്കാരം,​ എസ് സോമനാഥിനും ഭുവനേശ്വരിക്കും കേരളപ്രഭ,​ സഞ്ജുവിന് കേരള ശ്രീ

READ ENGLISH VERSION

kerala-

തിരുവനന്തപുരം : വിവിധ മേഖലകളിൽ സമഗ്രസംഭാവന നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അദ്ധ്യാപകനും എഴുത്തുകാരനുമായ എ.കെ. സാനുവിനാണ് ഇക്കൊല്ലത്തെ കേരളജ്യോതി പുരസ്‌കാരം. ഡോ. എസ്. സോമനാഥ് (സയൻസ് ആൻഡ് എൻജിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിന് അർഹരായി.

കലാമണ്ഡലം വിമലാമേനോൻ (കല), ഡോ. ടി,കെ. ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി), സഞ്ജു സാംസൺ (കായികം) ഷൈജ ബേബി (സാമൂഹ്യ സേവനം, ആശാവർക്കർ), വി.കെ. മാത്യൂസ് (വ്യവസായം, വാണിജ്യം), എന്നിവർ കേരളശ്രീ പുരസ്‌കാരത്തിനും അർഹരായി.

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പുരസ്‌കാരമാണ് ഇത്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ബി ഇക്ബാൽ എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA AWARDS, AERALA JYOTHI, MK SANU, SANJU SAMSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA