SignIn
Kerala Kaumudi Online
Saturday, 07 November 2026 10.22 PM IST

നടിയും നടനും അറസ്റ്രിലായ കേസിൽ ട്വിസ്റ്റ്, പരാതി നൽകിയ യുവഡോക്ടർക്കെതിരെ ലൈംഗികപീഡനക്കേസ്

athulya-chandra

കൊച്ചി:നടി അതുല്യചന്ദ്രയും നടനും എക്സിക്യുട്ടീവ്പ്രൊഡ്യൂസറുമായ ബിബിൻ പെരുമ്പിള്ളിയും സുഹൃത്തുമടക്കം മൂന്നുപേർ അറസ്റ്റിലായ കടവന്ത്ര ബ്ലാക്ക്‌മെയിലിംഗ് കേസിൽ ട്വിസ്റ്റ്.

നടിക്കെതിരെ പരാതിനൽകിയ കൊച്ചിയിലെ പ്രമുഖ സ്വകാര്യആശുപത്രിയിലെ ഡോക്ടർ ജോൺസൺ.കെ.വർഗീസിനെതിരെ ഇൻഫോപാർക്ക് പൊലീസ്

ലൈംഗികപീഡനക്കേസെടുത്തു. അതുല്യയുടെ അടുത്തബന്ധുവിൻറെ പരാതിയിലാണിത്.

ബന്ധുവായ 50കാരിക്ക് അടിയന്തരചികിത്സ ആവശ്യപ്പെട്ട് വിളിച്ചുവരുത്തി തടങ്കലിൽവച്ച് മർദ്ദിച്ചെന്നും, മയക്കുമരുന്ന് നൽകി ലൈംഗികപീഡനത്തിന് ഇരയാക്കിയത് പുറത്തുപറയാതിരിക്കാൻ മൂന്നുകോടിരൂപ ആവശ്യപ്പെട്ടു എന്നുമായിരുന്നു ഡോക്ടറുടെ പരാതി. നടിയെയടക്കം

12പേരെ പ്രതിചേർത്ത് കേസെടുത്തിരുന്നു. മൂന്നുപേരെ പിടികൂടി.

ബന്ധുവിനെ മദ്യംനൽകി ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചത് നടി ചോദ്യംചെയ്തിരുന്നു. ഡോക്ടർ ഒത്തുതീർപ്പിനായി പൊന്നുരുന്നി ജൂനിയർ ജനതാറോഡിലെ എസ്സെൻസ്പ്രിംഗ്ഡേൽ അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോൾ വാക്കുതർക്കത്തിനിടെയാണ് നടിയും സംഘവും ഡോക്ടറെ കൈയേറ്റംചെയ്തത്. ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന സംശയത്തിലാണ് മൊബൈൽഫോൺ പിടിച്ചെടുത്തത്. പരാതി ഒതുക്കിത്തീർക്കാൻ നടിയോ ഒപ്പമുണ്ടായിരുന്നവരോ പണം ആവശ്യപ്പെട്ടിരുന്നില്ല.

പൊലീസിൽ പരാതി എത്തുകയും നടിയും സംഘവും അറസ്റ്റിലാകുകയും ചെയ്തതോടെയാണ് ഡോക്ടർക്കെതിരെ 50കാരി നിയമപോരാട്ടത്തിനിറങ്ങിയത്.

വിധവയായ ഇവർ എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോ.കെ.വർഗീസ് ജോൺസനെ ചികിത്സയ്ക്കായി സമീപിച്ചശേഷം സൗഹൃദത്തിലായിരുന്നു. കഴിഞ്ഞമാസം 10നാണ് ഹോട്ടലിലെത്തിച്ച് മദ്യംനൽകി പീഡിപ്പിച്ചത്. ബന്ധുനേരിട്ട ദുരനുഭവത്തിന്റെ ദേഷ്യത്തിലാണ് ഡോക്ടറെ മർദ്ദിച്ചതെന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അതുല്യയുടെ മൊഴി. ഡോക്ടർ ഒളിവിലാണ്. ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ടിട്ടുമുണ്ട്.

ഡോക്ടർക്കോ നടിക്കോ കേസിൽ താത്പര്യമുണ്ടായിരുന്നില്ല. കർണപുടംപൊട്ടി, വാരിയെല്ലിന് പരിക്കേറ്റ ഡോക്ടർ ചികിത്സതേടിയതോടെ ആശുപത്രിയിൽനിന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വൈകിട്ട് 6.30ന് പൊന്നുരുന്നിയിലെ അപ്പാർട്ട്‌മെന്റിൽ ഡോക്ടറെ എത്തിച്ചത് സുഹൃത്താണ്. തിരിച്ചുവരാതായപ്പോൾ 10.30ന് സുഹൃത്ത് അന്വേഷിച്ചെത്തി, ആശുപത്രിയിലെത്തിച്ചു. പൊലീസിനോട് പുതിയ കഥമെനഞ്ഞ് കാര്യം പറയേണ്ടിവന്നു. കേസുമെടുത്തു. മൂവരെയും അറസ്റ്റ് ചെയ്തപ്പോഴാണ് കഥമാറിയത്. നടി റിമാൻഡിലായതോടെ ബന്ധു നിലപാട് മാറ്റുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA