SignIn
Kerala Kaumudi Online
Saturday, 07 November 2026 10.22 PM IST

ജനങ്ങളോടുളള പ്രതിബദ്ധത നിറവേറ്റും:സ്വാമി വിശുദ്ധാനന്ദ

sivagiri-pilgrimage

ശിവഗിരി:ജാതി മതഭേദമന്യേ ശിവഗിരി മഠത്തോട് ചേർന്നു നിൽക്കുന്ന ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധത പുതിയ ഭരണസമിതി നിറവേറ്റുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.

ജനങ്ങൾക്ക് ഭൗതികവും ആദ്ധ്യാത്മികവുമായ ഔന്നത്യം ലഭ്യമാക്കുക എന്ന മഹത്തായ ഗുരുനിയോഗമാണ് ഞങ്ങളിൽ വന്നുചേർന്നിട്ടുള്ളത്. പരമാവധി അതിൽ ഉറച്ചു നിന്നുള്ള പ്രവർത്തനം കാഴ്ച വയ്ക്കാൻ പരിശ്രമിക്കും . മാനവികതയുടെ മഹാപ്രവാചകനായ ഗുരുദേവന്റെ ദർശനത്തെയും ധർമ്മോപദേശത്തെയുമാണ് ലോകം ഉറ്റുനോക്കുന്നത്. കേരളത്തിൽ മാറിമാറി വന്ന സർക്കാരുകളും ഇപ്പോഴത്തെ കേന്ദ്ര സർക്കാരും ഗുരുദർശനം പ്രവൃത്തി പഥത്തിലെത്തിക്കാനുള്ള കടമ നിർവഹിക്കുന്നുണ്ട്. ഇത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന് കൂടുതൽ ഊർജ്ജം പകരുന്നു.

1928 ജനുവരി ഒൻപതിനാണ് ശ്രീനാരായണ ധർമ്മസംഘത്തിന്റെ സംസ്ഥാപനം ഗുരുദേവൻ നിർവഹിച്ചത്. തുടർന്നുള്ള പ്രവർത്തനം വളരെ ചിട്ടയോടും അടുക്കോടെയുമായിരുന്നു. കാൽ നൂറ്റാണ്ട് മുൻപ് ഉണ്ടായ സംഭവങ്ങൾ നമുക്കെല്ലാം അറിയാം. അതിനെയെല്ലാം അതിജീവിച്ച് ധർമ്മസംഘം അതിന്റെ മഹത്വത്തോടെ നിൽക്കുകയാണ്. ഗുരു എപ്പോഴും ധർമ്മത്തെ കാത്തു രക്ഷിക്കാൻ തന്റെ ശിഷ്യപരമ്പരയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ധർമ്മത്തെ കാത്തു രക്ഷിക്കുന്ന ഉത്തരവാദിത്തമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളിൽ വന്നു ചേർന്നിട്ടുള്ളത്. ഭരണം ധർമ്മസംഘം ട്രസറ്റ് ബോർഡാണ് നിർവഹിക്കുക എന്നും സ്വാമി വിശുദ്ധാനന്ദ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA