SignIn
Kerala Kaumudi Online
Friday, 06 November 2026 9.34 PM IST

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു, ഇനി പ്രവർത്തന മണ്ഡലം കോഴിക്കോട് ,​ ​ പാർട്ടിക്ക് കത്ത് നൽകി

READ ENGLISH VERSION
arya-
ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മുൻമേയർ ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു

പ്രവർത്തന മണ്ഡലം തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് മാറ്റണമെന്ന് അഭ്യർത്ഥിച്ച് ആര്യ പാർട്ടിക്ക് കത്ത് നൽകി. ആര്യ രാജേന്ദ്രന്റെ അപേക്ഷ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംസ്ഖാന സെന്ററിന് കൈമാറി കഴിഞ്ഞ ജില്ലാകമ്മിറ്റി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. അപേക്ഷയിൽ സംസ്ഥാന സമിതി തുടർ തീരുമാനമെടുക്കും പാർട്ടിയുടെ അനുമതി ലഭിച്ചാൽ ആര്യയുടെ രാഷ്ട്രീയ പ്രവ‌ർത്തന കേന്ദ്രം കോഴിക്കോട്ടേക്ക് മാറും,​.

തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിട്ടാണ് ആര്യ രാജേന്ദ്രൻ എത്തിയത്. തുടർന്ന് രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന സ്ഥാനത്തേക്കും എത്തി. മേയർ ആയിരിക്കെ 2020 സെപ്തംബറിൽ സച്ചിൻ ദേവ് എം.എൽ.എയുമായി വിവാഹം കഴിഞ്ഞു. ഇത്തവണത്തെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആര്യ മത്സരിച്ചിരുന്നില്ല. നഗരസഭയിൽ എൽ.ഡി.എഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ ആര്യക്കെതിരെ വിമ‌ർശനങ്ങൾ ഉയർന്നിരുന്നു. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡി.വൈ.എഫ്.ഐ നേതാവെന്ന നിലയിൽ കോഴിക്കോട്ടെ സംഘടനാ പരിപാടികളിൽ ആര്യ സജീവമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARYA RAJENDRAN, KOZHIKODE, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA