സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത
2 MIN READ | AUTHOR : Web Desk PUBLISHED: NOVEMBER 07, 2026 08:51 AM IST
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിലും മദ്ധ്യകേരളത്തിലും പരക്കെ മഴ പെയ്യുന്നുണ്ട്. ശക്തമായ കാറ്റിനും മഴയ്‌ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. നാളെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
നാളെ ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിലും പൊതുജനങ്ങൾ പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങളും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
English Summary
The IMD has issued yellow alerts for five Kerala districts: Thiruvananthapuram, Kollam, Pathanamthitta, Alappuzha and Kottayam. Heavy rain, strong winds and thunderstorms are expected until tomorrow. An additional yellow alert has been issued for Idukki. Authorities have advised the public to follow lightning safety precautions.
RELATED TOPICS: KERALA WEATHER UPDATE, KERALA YELLOW ALERT, HEAVY RAIN KERALA, KERALA RAIN ALERT TODAY, KERALA MAZHA WARNING
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തിരുവനന്തപുരം: ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ വാഹനാപകടം കെട്ടിച്ചമച്ച എസ്.ഐയെ വിചാരണ ചെയ്യാൻ അനുമതി നൽകി സർക്കാർ. മോട്ടോർസൈക്കിൾ തെന്നിവീണത്, ഇടിച്ചിട്ട്
ശിവഗിരി: ഗുരുധർമ്മ പ്രചരണത്തിനാവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുഖ്യപരിഗണന നൽകുകയെന്ന് പ്രസിഡന്റ് സ്വാമി ഋതംഭരനാനന്ദ. ആഗോളതലത്തിൽ ശിവഗിരി മഠത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന
ശിവഗിരി:ജാതി മതഭേദമന്യേ ശിവഗിരി മഠത്തോട് ചേർന്നു നിൽക്കുന്ന ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധത പുതിയ ഭരണസമിതി നിറവേറ്റുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ
ശിവഗിരി: ഗുരുദേവ ദർശനത്തിന്റെയും ആദ്ധ്യാത്മിക തേജസിന്റെയും പ്രഭാകേന്ദ്രമായി നിലകൊള്ളുന്ന ശിവഗിരി മഠത്തെയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിനെയും അടുത്ത അഞ്ചു വർഷം
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ യുവതിയെ കൊലപ്പെടുത്താൻ കാരണം ഉൾവിളിയെന്ന് ഇരട്ടസഹോദരി സജിത. തല ഭിത്തിയിലിടിച്ചും മുഖത്ത് വെള്ളമൊഴിച്ച് ശ്വാസംമുട്ടിച്ചുമാണ്