താഷ്‌കെന്റ്: മലയാളിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ ഉസ്ബെക്കിസ്ഥാനിൽ സഹപാഠി തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സഹപാഠി ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം (23) അറസ്റ്റിലായി.
ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഇരുവരും. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. തർക്കത്തിനിടെ സാവരിയയെ സദറുൽ ലാപ്‌ടോപ്പുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൂന്ന് ദിവസം മുൻപാണ് കൊലപാതകം നടന്നത്. സംഭവദിവസം തന്നെ അറസ്റ്റിലായ സദറുൽ നിലവിൽ ജയിലിൽ കഴിയുകയാണ്.
സാവരിയയുടെ മൃതദേഹം ഡൽഹിയിലെത്തിച്ചു. ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് വിവരം. സാവരിയയുടെ പിതാവ് വിദേശത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |