ന്യൂഡൽഹി: ഷുഹൈബ് വധക്കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി തള്ളി സുപ്രീംകോടതി. ആകാശ് തില്ലങ്കേരിയടക്കം മൂന്ന് പ്രതികൾ നൽകിയ ഹർജിയാണ് തള്ളിയത്. കേസിൽ നിലവിൽ വിചാരണ നടക്കുന്ന തലശേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മറ്റേതെങ്കിലും കോടതിയിലേയ്ക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
ആകാശ് തില്ലങ്കേരി, രജിൽ രാജ്, ജിതിൻ എന്നീ പ്രതികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. തലശേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ നീതിപൂർണമായ വിചാരണ ലഭിക്കില്ലെന്ന് പ്രതികൾ ഹർജിയിൽ ആരോപിച്ചു. എന്നാൽ വിചാരണ ബോധപൂർവം വൈകിപ്പിക്കുന്നതിനുള്ള ശ്രമമാണ് പ്രതികൾ നടത്തുന്നതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
നേരത്തെ ഹൈക്കോടതിയും പ്രതികളുടെ ആവശ്യം തള്ളിയിരുന്നു. ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കെവി വിശ്വനാഥൻ അദ്ധ്യക്ഷനായ സുപ്രീകോടതി ബെഞ്ച് പ്രതികളുടെ ഹർജി തള്ളുകയായിരുന്നു.
The Supreme Court has dismissed a petition by three accused, including Akash Thillankeri, in the Shuhaib murder case, seeking to transfer their trial. The petitioners had requested moving the trial from the Thalassery 3rd Additional Sessions Court, citing concerns about a fair proceeding.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |