
തിരുവനന്തപുരം: കേരളസർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ ഹ്രസ്വകാല റിസർച്ച് ഇന്റേണിന് പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കാലാവധി - 2 വർഷം. പ്രതിമാസ സ്റ്റൈപ്പന്റ് : 15,000/-. യോഗ്യത: സാമ്പത്തിക ശാസ്ത്രത്തിൽ 55% മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദം, എസ്.സി\എസ്.ടി കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 29ന് രാവിലെ 10ന് കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ഇക്കണോമിക്സ് പഠന വകുപ്പിൽ വാക് – ഇൻ - ഇന്റർവ്യൂവിനെത്തണം.
കൂടുതൽ വിവരങ്ങൾക്ക്: https://www.keralauniversity.ac.in/jobs, ഫോൺ: 9497211518.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |