കാളികാവ്: കെ.എസ്.ഇ.ബി നെറ്റ് മീറ്ററുകൾ എത്തിതുടങ്ങിയതോടെ പുരപ്പുറ സോളാർ പ്ലാന്റുകൾ സ്ഥാപിച്ച വീട്ടുകാർ ആശ്വാസത്തിലായി. സോളാർ പാനലുകൾ സ്ഥാപിച്ചിട്ടും വീടുകളിൽ ഉത്‌പാദനം നടത്താനാവാതെ മാസങ്ങളായി വലയുകയായിരുന്നു പ്ലാന്റുടമകൾ.നെറ്റ് മീറ്റർ ലഭിക്കാത്തത് കാരണം ഉപഭോക്താക്കളും സോളാർ സ്ഥാപിക്കുന്ന ഏജൻസികളും ഒരുപോലെ പ്രതിസന്ധിയിലായിരുന്നു.
വായ്പയെടുത്ത് സോളാർ പ്ലാന്റുകൾ സ്ഥാപിച്ചവരാണ് മീറ്റർ ലഭിക്കാത്തതിനെത്തുടർന്ന് അധിക സാമ്പത്തിക ബാധ്യത നേരിട്ടത്. സ്ഥാപിച്ച പാനലിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ സ്വകാര്യ കമ്പനികളിൽനിന്ന് മീറ്റർ വാങ്ങി സ്ഥാപിക്കാൻ 5,000 രൂപയിലധികം ചെലവ് വന്നിരുന്നു. വായ്പയുടെ തിരിച്ചടവിനൊപ്പം ഇത് അധിക ബാധ്യതയുമുണ്ടാക്കിയിരുന്നു.
കെ.എസ്.ഇ.ബിയിൽനിന്ന് മീറ്റർ ലഭിക്കുമ്പോഴും അതിന് പ്രതിമാസ വാടക ഈടാക്കുന്നുണ്ട്. വൈദ്യുതി ബില്ലിനൊപ്പമാണ് ഈ തുക ഈടാക്കുക. പുറത്തുനിന്ന് മീറ്റർ വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഒറ്റത്തവണ അധിക തുക നൽകേണ്ടിവരുന്നു.കെ എസ് ഇ ബിയിൽനിന്ന് മീറ്റർ ലഭിക്കുമ്പോൾ ഒരുമിച്ച് പണം ചെലവഴിക്കേണ്ടി വരുന്നില്ലെന്ന വ്യത്യാസം മാത്രമാണുള്ളതെന്നും അധികൃതർ വിശദീകരിക്കുന്നു.
മീറ്ററുകളുടെ സ്റ്റോക്ക് തീർന്നതാണ് വിതരണത്തിലെ കാലതാമസത്തിന് കാരണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം.മീറ്ററുകൾ കേന്ദ്രീകൃത സംഭരണത്തിലൂടെയാണ് വാങ്ങുന്നത്. നിലവിലുണ്ടായിരുന്ന സ്റ്റോക്ക് തീർന്നതോടെ വിതരണം താൽക്കാലികമായി തടസ്സപ്പെട്ടു.സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പുതിയ അപേക്ഷകൾ വർദ്ധിച്ചതും മീറ്ററുകളുടെ ആവശ്യകത ഉയരാൻ കാരണമായി.
പുതിയ സ്റ്റോക്ക് ലഭിക്കുന്നതോടെ ഒരുമാസത്തിനുള്ളിൽ മീറ്ററുകൾ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ
കെ.എസ്.ഇ.ബി അധികൃതർ
Rooftop solar plant owners in Kerala are finally receiving KSEB net meters, bringing relief after months of delays. The unavailability of meters had prevented electricity generation and caused financial burdens. KSEB attributed the delay to depleted stock and increased demand for new installations. Authorities expect full meter availability within a month following fresh stock arrivals.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |