SignIn
Kerala Kaumudi Online
Sunday, 08 November 2026 1.25 AM IST

ആസൂത്രണ ബോർഡ് നിയമന തട്ടിപ്പ്  പി.എസ്.സി ചെയർമാനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും

aa

തിരുവനന്തപുരം:ആസൂത്രണബോർഡ് നിയമനതട്ടിപ്പിൽ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ ബൈജുവിനെ ചൊവ്വാഴ്ച വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കമ്മിഷനംഗങ്ങൾ, സെക്രട്ടറി, പരീക്ഷാകൺട്രോളർ, പരീക്ഷാചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യുക. ഈകേസിലും ചെയർമാനെ പ്രതിയാക്കുമെന്നാണ് സൂചന. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമന ക്രമക്കേടിന് രജിസ്റ്റർചെയ്ത കേസിൽ ചെയർമാനും അംഗങ്ങളും ഉദ്യോഗസ്ഥരും പ്രതികളാണ്.

ചൊവ്വാഴ്ച ഹാജരായില്ലെങ്കിൽ, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം. നോട്ടീസ് അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ നിന്ന് സമൻസ് പുറപ്പെടുവിപ്പിക്കാനും അപേക്ഷിക്കാനാവും. കേസ് റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ പി.എസ്.സി നൽകിയ കേസിൽ ഇക്കാര്യം ചൂണ്ടിക്കാട്ടാനും ക്രൈംബ്രാഞ്ചിന് കഴിയും. ആസൂത്രണബോർഡ് കേസിൽ റിമാൻഡിലുള്ള അഡി.സെക്രട്ടറി ആർ.ഹരിയും റിട്ട.ഡെപ്യൂട്ടി സെക്രട്ടറി സതീഷും ചെയർമാനെതിരായ വിവരങ്ങൾ നൽകിയെന്നാണ് സൂചന. ചോദ്യങ്ങൾ തയ്യാറാക്കിയ പാനലിനെയും മൂല്യനിർണയം നടത്തുന്നവരെയും തീരുമാനിച്ചത് ചെയർമാൻ ആണെന്നാണ് പി.എസ്.സി അംഗങ്ങളുടെ മൊഴി. ചെയർമാന്‍റെ ഏകപക്ഷീയ ഇടപെടൽ ഉണ്ടായെന്നും ചില അംഗങ്ങളുടെ മൊഴിയുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാകും കൂടുതൽ നടപടികളെടുക്കുക.

ക്രൈംബ്രാഞ്ചിന്റെ കേസ് റദ്ദാക്കണമെന്ന പി.എസ്.സിയുടെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഉടനുണ്ടാവും. ഈഉത്തരവിനു ശേഷം അറസ്റ്റടക്കം നടപടികൾ വേഗത്തിലാക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം. അടുത്തയാഴ്ചയോടെ കൂടുതൽ നടപടികളുണ്ടാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA