SignIn
Kerala Kaumudi Online
Sunday, 08 November 2026 1.15 AM IST

50 ൽ അമ്പതുമായി സി.എസ്.ഐ വി.എച്ച്.എസ്.എസ് തിരുവല്ല

a

തിരുവനന്തപുരം:സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഏറ്റവും ഉയർന്ന സ്കോറായ 50ൽ 50 പോയിന്റും നേടി പത്തനംതിട്ട തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ് ബധിരവിദ്യാലയം.

34മത്സരാർത്ഥികളുമായാണ് സ്കൂൾ ടീം എത്തിയത്. സി.എസ്.ഐ സഭയുടെ മദ്ധ്യമേഖല ഇടവകയുടെ കീഴിലുള്ള സ്കൂൾ സംസ്ഥാനത്ത് സ്ഥാപിച്ച ആദ്യ ബധിരവിദ്യാലയം കൂടിയാണ്.

സ്കൂളിലെ ഷോൺ ഗീവർഗീസ് മത്സരിച്ച മൂന്നിനങ്ങളിലും എ ഗ്രേഡ് നേടി. പെയിന്റിംഗ്(വാട്ടർ കളർ), മോണോആക്ട്, ബാന്റ് മേളം എന്നിവയിലായിരുന്നു വിജയം. ചിത്രം വരക്കാറുളള ഷോൺ നിരവധിസമ്മാനങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. ജന്മനാ സംസാരവൈകല്യമുളള ഷോൺ വർഗീസ് അച്ഛൻ ഗീവർഗീസിന്റെയും അദ്ധ്യാപകരുടെയും കൂടെയാണെത്തിയത്. അമ്മ ഷീജ ഫിലിപ്പിനും സംസാരശേഷിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA