SignIn
Kerala Kaumudi Online
Sunday, 08 November 2026 4.43 PM IST

രണ്ടാം പിണറായി സർക്കാ‌ർ യുഡിഎഫ് സർക്കാരിന് വഴിയൊരുക്കി; സിഐടിയു സമ്മേളനത്തിൽ വിമർശനം

citu-
സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ

കോട്ടയം: സിഐടിയു സംസ്ഥാന സമ്മേളനത്തിൽ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർക്കും നയങ്ങൾക്കുമെതിരെ രൂക്ഷവിമർശനം. ഒന്നാം പിണറായി സർക്കാർ രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിൽ, നിലവിലെ രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾ അടുത്ത തവണ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന് വഴിയൊരുക്കുന്ന രീതിയിലാണെന്നാണ് സമ്മേളനത്തിൽ ഉയർന്ന പ്രധാന വിമർശനം.

തൊഴിലാളി നേതാവായിരുന്ന പി. രാജീവ് വ്യവസായ മന്ത്രിയായതോടെ തൊഴിലാളികളെ പൂർണ്ണമായി മറന്നുവെന്നും തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിച്ചതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. യൂണിയൻ നേതാക്കൾക്ക് മന്ത്രിയെ നേരിൽ കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.

ധനമന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാലിനും കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജനുമെതിരെയും ശക്തമായ പരിഹാസമുയർന്നു. ഇരുവരുടെയും നിലപാടുകൾ മുൻനിർത്തി ഇരുവരെയും 'തൊഴിലാളി ശ്രേഷ്ഠ അവാർഡ്' നൽകി ആദരിക്കണമെന്ന് കെ.എസ്.എഫ്.ഇയിലെ തൊഴിലാളി പ്രതിനിധികൾ പരിഹസിച്ചു. ചെത്തുതൊഴിലാളി മേഖലയോടുള്ള സർക്കാരിന്റെ സമീപനത്തിൽ മന്ത്രി എം.ബി. രാജേഷിനെതിരെയും യോഗത്തിൽ അമർഷമുയർന്നു.

സംസ്ഥാനത്ത് വലിയ രീതിയിൽ പ്രചരിപ്പിക്കുന്ന 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' കൊണ്ട് സാധാരണക്കാരായ തൊഴിലാളികൾക്ക് എന്ത് പ്രയോജനമാണുണ്ടായതെന്ന് സമ്മേളനത്തിൽ ചോദ്യമുയർന്നു. കൂടാതെ സിഐടിയു സംസ്ഥാന സെന്ററിന്റെ പ്രവർത്തനം നിലവിൽ നിർജീവമാണെന്നും സംഘടനയുടെ നടത്തിപ്പിൽ വീഴ്ചകളുണ്ടെന്നും വിമർശനമുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN GOVERNMENT, UDF KERALA, CITU CONFERENCE, KERALA POLITICS, CPM GOVERNMENT CRITICISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA