SignIn
Kerala Kaumudi Online
Sunday, 08 November 2026 12.41 AM IST

ആകാശയാത്രക്കാർ കൂടുന്നു,​ പറക്കാൻ വിമാനം കിട്ടാനില്ല

e

കൊച്ചി: ഓർ‌ഡർ കൊടുത്ത് കാത്തിരുന്നിട്ടും പുതിയ വിമാനങ്ങൾ കിട്ടുന്നില്ല. ഇന്ത്യൻ വ്യോമ ഗാതാഗതത്തെ ഇത് സാരമായി ബാധിച്ചു. വിമാനയാത്രക്കാർ അനുദിനം വർദ്ധിക്കുന്നു. എന്നാൽ,​ ഇതിനനുസരിച്ച് സർവീസ് കൂട്ടാനുള്ള വിമാനമില്ല.

ബോയിംഗ് (അമേരിക്ക), എയർബസ് (ഫ്രാൻസ്) എന്നിവരാണ് കുത്തക വിമാന നിർമ്മാണ കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ എന്നിവർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1,760 യാത്രാ വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. പക്ഷേ,​ ഇതിന്റെ ചെറിയൊരളവേ ബോയിംഗും എയർ ബസും നൽകിയുട്ടുള്ളൂ.

ഇത് നമ്മുടെ മാത്രം സ്ഥിതിയല്ല. 17,000 - 18,000 വിമാനങ്ങളുടെ ഓർഡറുകളാണ് ആഗോളതലത്തിൽ കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതൽ ഓർഡർ എയർബസിനാണ്. പക്ഷേ,​ ഇക്കൊല്ലം സെപ്തംബർ വരെ 547 പുതിയ വിമാനങ്ങൾ മാത്രമാണ് ലോകത്താകെ കൈമാറാനായത്.

കൊവിഡ് കാലത്താണ് ബോയിംഗും എയർബസും മെല്ലെപ്പോക്കിലായത്. എൻജിനുകളുടെ ലഭ്യതക്കുറവ്, അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം, വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ് എന്നിവ പ്രതിസന്ധി ശക്തമാക്കി. ചെറുകിട വിമാന നിർമ്മാണ കമ്പനികളും പ്രശ്നത്തിലാണ്.

കൈവശമുള്ള പഴയ വിമാനങ്ങൾ പുതുക്കി കൂടുതൽ കാലം പറത്താൻ കമ്പനികൾ നിർബന്ധിതരാവുകയാണ്. അറ്റകുറ്റപ്പണിക്ക് ചെലവ് ഭീമമാണ്. മാത്രമല്ല,​ സുരക്ഷയ്ക്കും പഴയവ ഭീഷണിയാണ്.

ഇന്ത്യയിൽ

നിർമ്മിക്കും

'മേക്ക് ഇൻ ഇന്ത്യ"യിൽ വിമാന നിർമ്മാണവും കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ്, വിദേശ കമ്പനിയായ എംബ്രയറിന്റെ സഹകരണത്തോടെ നിർമ്മാണ യൂണിറ്റ് പ്രഖ്യാപിച്ചു.

കമ്പനികളുടെ

പ്രതിസന്ധി

1 യാത്രക്കാരുടെ എണ്ണം കൂടുമ്പോഴും പ്രയോജനപ്പെടുത്താനാകുന്നില്ല

2 ഉയർന്ന നിരക്കിൽ വിമാനങ്ങൾ വാടകയ്‌ക്കെടുക്കേണ്ട സ്ഥിതി. ഇത് ലാഭം കുറയ്ക്കുന്നു

3 പഴയ വിമാനങ്ങളുടെ അറ്റകുറ്റപ്പണിച്ചെലവ്. പുതിയവ വൈകുന്നതിലെ അധികച്ചെലവ്

രാജ്യത്തെ

വ്യോമയാത്രികർ

2015ൽ

12 കോടി

2025ൽ

25 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA