SignIn
Kerala Kaumudi Online
Sunday, 08 November 2026 1.57 AM IST

എ.രാജ പട്ടികജാതിയല്ലെന്ന കിർത്താഡ്സ് റിപ്പോർട്ട് ഹൈക്കോടതിയിൽ

a

തൊടുപുഴ: മുൻ ദേവികുളം എം.എൽ.എ എ.രാജ പട്ടികജാതിക്കാരനല്ലെന്നും ക്രിസ്ത്യാനിയാണെന്നും കിർത്താഡ്സ് വിജിലൻസ് വിഭാഗം ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് റിപ്പോർട്ട് നൽകിയത്.

റിപ്പോർട്ട് പട്ടികജാതി -പട്ടികക്ഷേമവകുപ്പ് സെക്രട്ടറി ചെയർമാനും വകുപ്പിന്റെയും കിർത്താഡ്സിന്റെയും ഡയറക്ടർമാർ അംഗങ്ങളുമായിട്ടുള്ള മൂന്നംഗ സ്ക്രൂട്ടണി കമ്മിറ്റിക്കും സമർപ്പിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയാണ്

തുടർനടപടികൾ സ്വീകരിക്കേണ്ടത്. എ.രാജയും മാതാപിതാക്കളും കുടുംബവും മക്കളും അടക്കം ക്രിസ്തുമത വിശ്വാസികളാണെന്ന് കിർത്താഡ്സ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. പട്ടിക ജാതിക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന ദേവികുളം അസംബ്ലി മണ്ഡലത്തിൽ 2021ൽ എം.എൽ.എയായി എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.രാജയാണ് ജയിച്ചത് . പട്ടികജാതിക്കാരനല്ലെന്നും ക്രിസ്ത്യാനിയാണെന്നും ചൂണ്ടിക്കാട്ടി എതിർസ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ് നേതാവ് ഡി.കുമാർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി 2023 മാർച്ചിൽ രാജയെ അയോഗ്യനാക്കിയിരുന്നു. രാജ നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി കഴിഞ്ഞവർഷം മേയിൽ സുപ്രീംകോടതി റദ്ദാക്കി. എന്നാൽ, ജാതി സർട്ടിഫിക്കറ്റിനെ സംബന്ധിച്ച തർക്കങ്ങൾ തിരഞ്ഞെടുപ്പ് ഹർജിയിലല്ല തീരുമാനിക്കേണ്ടതെന്നും അതിനായുള്ള വിദഗ്ദ്ധസമിതിയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.കുമാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം നടത്താൻ കോടതി കിർത്താഡ്സിനോട് നിർദ്ദേശിക്കുകയായിരുന്നു.

 സി.പി.എമ്മിന്റെ പൊയ് മുഖം

ഭരണഘടന പട്ടികജാതിക്കാർക്ക് വാഗ്ദാനം ചെയ്തിട്ടുള്ള അവകാശങ്ങൾ കവർന്നെടുക്കുന്ന സി.പി.എമ്മിന്റെ പൊയ്മുഖമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെന്നും വിഷയത്തിൽ സി.പി.എം മറുപടിപറയണമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.അശോകൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയമപോരാട്ടം തുടരും.

''സത്യം തെളിഞ്ഞതിൽ സന്തോഷം. രാജ പരിവർത്തനം നടത്തി ക്രിസ്ത്യാനി ആയതാണെന്ന് മൂന്നാർ ജനതയ്ക്ക് ട ബോധ്യമുള്ളതിനാലാണ് നിയമപോരാട്ടം തുടർന്നത് ''

-ഡി.കുമാർ

ഹർജിക്കാരനായ ഡി.സി.സി

ജനറൽ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA