SignIn
Kerala Kaumudi Online
Sunday, 08 November 2026 1.31 AM IST

"ലക്ഷ്യം വികസനമെങ്കിൽ മുഖ്യമന്ത്രിക്ക് ഒപ്പം ഞങ്ങളുണ്ട്:" #വിസ്മയമായി രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയം

READ ENGLISH VERSION
aa

തിരുവനന്തപുരം: ലക്ഷ്യം വികസനമെങ്കിൽ മുഖ്യമന്ത്രിക്കൊപ്പം ഞങ്ങളുണ്ട്.ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഈ പുതിയ നീക്കം വിസ്മയമായി.സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം വൈറലായി.ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിന് ഇത്രയേറെ പിന്തുണ കിട്ടുന്നത്.

സംസ്ഥാന പ്ളാനിംഗ് ബോർഡിന്റെ ആദ്യ യോഗത്തിലെടുത്ത തീരുമാനങ്ങൾ പങ്കുവെച്ച മുഖ്യമന്ത്രി വി.ഡി.സതീശന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടും അതിനെ സ്വാഗതം ചെയ്തുമാണ് രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്.എന്തിനെയും ഏതിനെയും വിമർശിക്കുന്ന പ്രതിപക്ഷത്തിന്റെ പരമ്പരാഗത ശൈലിയിൽ നിന്ന് വഴിമാറുകയാണ് രാജീവ് ചന്ദ്രശേഖർ.

'അഴിമതി,നിക്ഷേപങ്ങളുടെ അഭാവം,തൊഴിലില്ലായ്മ,ഉയർന്ന ജീവിതച്ചെലവ് എന്നിവയിൽ നിന്നുള്ള മാറ്റത്തിനായി ഓരോ മലയാളിയെയും പോലെ ഞാനും ആഗ്രഹിക്കുന്നു.ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിങ്ങൾക്ക് ആത്മാർത്ഥതയുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു'.എന്ന ആമുഖത്തോടെയാണ് രാജീവിന്റെ കുറിപ്പ്.

വികസനവും വളർച്ചയും യാഥാർത്ഥ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ മുൻഗണന നൽകേണ്ട വിഷയങ്ങളും അദ്ദേഹം നിർദ്ദേശിച്ചു. വർദ്ധിച്ചുവരുന്ന പൊതുകടവും സാമ്പത്തികസമ്മർദ്ദങ്ങളും പരിഹരിക്കുക,വ്യവസ്ഥാപിതമായ അഴിമതിയും ഭരണപരമായ വീഴ്ചകളും പരിഹരിക്കുക,ഡിജിറ്റൽ,എ.ഐ യുഗത്തിന് അനുയോജ്യമായ വ്യവസായ ലോകത്തേക്ക് ഇറങ്ങാൻ യുവാക്കളെ സജ്ജരാക്കുന്ന വിദ്യാഭ്യാസ രീതികൾ അവലംബിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും പങ്കുവെച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പാണ് അദ്ദേഹത്തെ ആകർഷിച്ചത്.

വികസനത്തിൽ ഒരു പുതിയ കുതിച്ചുചാട്ടത്തിന് കേരളം സജ്ജമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും വാർഷിക സാമ്പത്തിക വളർച്ചാ നിരക്ക് അഞ്ചു ശതമാനത്തിൽ നിന്ന് ഏഴു ശതമാനമായി ഉയർത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ 16ലക്ഷം കോടി രൂപയിൽ നിന്ന് 28 ലക്ഷംകോടിരൂപയായി വികസിപ്പിക്കുക, കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും വ്യക്തമാക്കിയിരുന്നു. ഈ കുറിപ്പിനോടാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.

തൊഴിൽ നൈപുണ്യം ഉള്ളിടത്തേക്ക് നിക്ഷേപങ്ങൾ എത്തുമെന്നും, എന്നാൽ തൊഴിൽ നിപുണരായവർ അവസരങ്ങൾ ഉള്ളിടത്തേക്ക് പോകുമെന്നും രാജീവ് ചന്ദ്രശേഖർ ഓർമ്മിപ്പിച്ചു

സർവ്വോപരി,കേന്ദ്ര സർക്കാരുമായി മികച്ചതും സുസ്ഥിരവുമായ ബന്ധവും പങ്കാളിത്തവും നിലനിർത്തുന്നത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകാനും സംസ്ഥാനത്തിനും ജനങ്ങൾക്കും ഗുണം ചെയ്യാനും സഹായിക്കുമെന്നും രാജീവ് സൂചിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV CHANDRASEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA