SignIn
Kerala Kaumudi Online
Sunday, 08 November 2026 9.50 AM IST

പിണറായി വിജയൻ വാടകവീട് മാറുന്നു; തീരുമാനം കന്റോൺമെന്റ് ഹൗസിന്റെ അറ്റകുറ്റപ്പണി വൈകുന്ന സാഹചര്യത്തിൽ

pinarayi-vijayan
ബേക്കറി ജംഗ്‌ഷനിലെ വാടകവീട്, പിണറായി വിജയൻ

തിരുവനന്തപുരം: പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ വാടകവീട് മാറുന്നു. നിലവിൽ തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെ വാടകവീട്ടിലാണ് പിണറായി വിജയൻ താമസിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളുന്ന സാഹചര്യത്തിലാണ് താമസം ഇടപ്പഴഞ്ഞിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

കഴിഞ്ഞ ഒക്‌ടോബർ 17നുണ്ടായ തീപിടിത്തത്തിൽ കന്റോൺമെന്റ് ഹൗസിലെ പല ഭാഗങ്ങളും കത്തി നശിച്ചിരുന്നു. കഴിഞ്ഞ ദിവസം കന്റോൺമെന്റ് ഹൗസ് സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി പി കെ ബഷീ‌ർ സന്ദർശനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അറ്റകുറ്റപ്പണികൾ അടിയന്തര വേഗത്തിൽ തീർക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന അടിക്കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവച്ചത്.

English Summary

Pinarayi Vijayan, former Kerala Chief Minister and current Opposition Leader, is set to shift from his rented house at Bakery Junction to Idappazhinji in Thiruvananthapuram as renovation work at the official Cantonment House continues following a fire incident last October.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYIVIJAYAN, KERALA, PINARAYI VIJAYAN SHIFT RENTED HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA