SignIn
Kerala Kaumudi Online
Thursday, 29 October 2026 2.04 AM IST

മണ്ണാറശാല ആയില്യം മഹോത്സവത്തിന് നാളെ തുടക്കം

m

ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് നാളെ തുടക്കമാകും. തിരുവാതിര നാളിൽ രുദ്ര ഏകാദശിനീ കലശാഭിഷേകത്തെ തുടർന്ന് തിരുവാതിര കളിയോടെയാണ് ഉത്സവം ആരംഭിക്കുക. 31ന് പുണർതം നാളിലാണ് മഹാദീപക്കാഴ്ച. നവംബർ ഒന്നിനാണ് ദർശനപുണ്യമായ പൂയംതൊഴൽ. രണ്ടാം തീയതിയാണ് ആയില്യം എഴുന്നള്ളത്ത്.

നാളെ രാവിലെ 10.30ന് തിരുവാതിരയരങ്ങ്. പുണർതം നാളിൽ രാവിലെ 7ന് അമ്മയുടെ കാർമ്മികത്വത്തിൽ മുഴുക്കാപ്പ് ചാർത്തൽ, വൈകിട്ട് 3.30ന് ശ്രീനാഗരാജ പുരസ്ക്കാരദാന സമ്മേളനം, വൈകിട്ട് 6ന് മഹാദീപക്കാഴ്ച, പൂയം നാളിൽ രാവിലെ 7.30മുതൽ ഭക്തിഗാനമേള, വഞ്ചിപ്പാട്ട്, ഭജൻസ്, അമ്മയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ഉച്ചപൂജ. രാവിലെ 11ന് മണ്ണാറശാല യു.പി സ്കൂൾ അങ്കണത്തിൽ പ്രസാദമൂട്ട് ആരംഭിക്കും. വൈകിട്ട് 4.30ന് ക്ഷേത്രനടയിൽ പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, 5ന് മോഹിനിയാട്ടക്കച്ചേരി, സംഗീതസദസ്സ്. രാത്രി 7ന് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയിൽപ്പെട്ട അന്തർജനങ്ങൾക്കൊപ്പം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം . നവംബർ രണ്ട് ആയില്യം നാളിൽ പുലർച്ചെ 4ന് നട തുറക്കും. 10ന് ക്ഷേത്രം വക യു.പി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട്. കുടുംബ കാരണവർ എം.കെ.പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തിയുള്ള പൂജകൾക്ക് ശേഷം ക്ഷേത്രനടയിൽ വിവിധ മേള -വാദ്യങ്ങളുടെ സേവ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ആയില്യം എഴുന്നള്ളത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANNNARASALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA