SignIn
Kerala Kaumudi Online
Thursday, 29 October 2026 2.04 AM IST

മാതാ അമൃതാനന്ദമയി ദേവി​യുടെ ഭാരത പര്യടനത്തിന് ഇന്നു തുടക്കം

m

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ ഭാരത പര്യടനം ഇന്ന് പുലർച്ചെ അമതൃതപുരിയിൽ നിന്ന് ആരംഭി​ക്കും. കേരളത്തിലെ ആദ്യപരിപാടി വയനാട് മാനന്തവാടിയിലാണ്.

30, 31 തീയതികളിൽ നടക്കുന്ന മാനന്തവാടി ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിൽ മുഖ്യകാർമ്മികത്വം വഹിക്കുന്ന അമ്മ തുടർന്ന് മൈസുരു, ബംഗളുരു, ഹൈദരാബാദ്, പൂനെ, മുംബയ്, അഹമ്മദാബാദ്, ന്യൂഡൽഹി, ഫരീദാബാദ്, കൊൽക്കത്ത എന്നി​വി​ടങ്ങളി​ലെത്തും. അഹമ്മദാബാദ്, ഫരീദാബാദ് ഒഴികെ ബാക്കിയെല്ലായിടത്തും നടക്കുന്ന ബ്രഹ്മസ്ഥാന വാർഷിക മഹോത്സവ ചടങ്ങുകളിൽ അമ്മ പങ്കെടുക്കും. നവംബർ 21ന് അഹമ്മദാബാദിലെ പൊതു പരിപാടിയിലും പങ്കെടുക്കും. ഫരീദാബാദിൽ അമൃത ആശുപത്രിയിലാണ് പരിപാടി. ഡിസംബർ ആറുവരെ 38 ദിവസം നീളുന്ന പര്യടനത്തിൽ രാജ്യത്തെ 10 നഗരങ്ങളിൽ റോഡ് മാർഗ്ഗം സഞ്ചരിക്കും. മാതാ അമൃതാനന്ദമയി മഠത്തിലെ മുതിർന്ന സന്യാസി​, സന്യാസിനിമാരും ബ്രഹ്മചാരി, ബ്രഹ്മചാരിണിമാരും വിദേശീയരടക്കമുള്ള ആശ്രമ അന്തേവാസികളും ഉൾപ്പെടെ ആയിരത്തോളം പേർ അനുഗമിക്കുന്നുണ്ട്. ഡിംസബർ​ അഞ്ച്, ആറ് തീയതികളിലായി കൊൽക്കത്തയിൽ നടക്കുന്ന ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിന് ശേഷം അമൃതപുരിയിലേക്ക് മടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MATHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA