SignIn
Kerala Kaumudi Online
Monday, 19 October 2026 11.50 AM IST

കാസർകോട് ഭൂചലനം; രാവിലെ ഏഴേമുക്കാലോടെ വലിയ ശബ്ദത്തോടെ പ്രകമ്പനം ഉണ്ടായതായി പ്രദേശവാസികൾ

earthquake

കാസർകോ‌ട്: ജില്ലയിൽ നേരിയ ഭൂചലനം. കാസർകോട് പനത്തടിയിലെ കല്ലെപള്ളി, വെള്ളരിക്കുണ്ട് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഇന്ന് രാവിലെ 7.45ന് വലിയ ശബ്ദത്തോടെ പ്രകമ്പനം ഉണ്ടാവുകയായിരുന്നു.

നാല് സെക്കന്റോളം ഭൂചലനം നീണ്ടുനിന്നതായി പ്രദേശവാസികൾ പറഞ്ഞു. കർണാടകയിലെ കുടകാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിദഗ്ദർ അറിയിച്ചു. പത്ത് കിലോമീറ്റർ താഴ്ചയിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സുല്ലിയയിൽ നിന്നും 9.6 കിലോമീറ്ററും മടിക്കേരിയിൽ നിന്നും 24 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്നും 46 കിലോമീറ്ററും തളിപ്പറമ്പ് നിന്നും 42 കിലോമീറ്ററും അകലെയാണ്.

കുടകിൽ അഞ്ച് കിലോമീറ്റർ പരിധിയിൽ റിക്ടർ സ്കെയിലിൽ 3.5 രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. വിള്ളലുകളോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജൂൺ 25നും ഇത്തരത്തിൽ കാസർകോട് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KASARGOD, EARTHQUAKE, MORNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA