SignIn
Kerala Kaumudi Online
Thursday, 11 June 2026 1.55 AM IST

പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് 3136.44 കോടി

READ ENGLISH VERSION
aa

ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം മോദി സർക്കാർ കൊണ്ടുവന്ന വിബി-ജി റാം ജി പദ്ധതി ജൂലായ് ഒന്നിന് പ്രാബല്യത്തിൽ വരും. 1.25 ലക്ഷം കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്.കേരളത്തിന് 3136.44 കോടിയാണ് വിഹിതം. ബാക്കി 40 ശതമാനമായ 2090.96 കോടി സംസ്ഥാനം കണ്ടെത്തണം. സംസ്ഥാനങ്ങൾക്കുള്ള വിഹിതം അനുവദിച്ചു.

2.80 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി നിലവിൽ വരും. 60 ശതമാനം കേന്ദ്രവും,​ 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. കേന്ദ്ര കൃഷി,​ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന ഉന്നതതലയോഗത്തിൽ പദ്ധതി നടത്തിപ്പ് ചർച്ച ചെയ്‌തു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാർ വീഡിയോ കോൺഫറൻസിംഗ് മുഖേന പങ്കെടുത്തു. ഗ്രാമീണ തൊഴിൽ, തൊഴിലാളി സുരക്ഷ, ഗ്രാമങ്ങളുടെ സമ്പൂർണ വികസനം എന്നിവയ്‌ക്ക് പുതിയ ഉണർവ് പകരാനാണ് പദ്ധതിയെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. ഒരു തൊഴിലാളിയും ഒരു ദിവസം പോലും ജോലിയില്ലാതെ കഴിയേണ്ടി വരരുത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലോ, വേതനം നൽകുന്നതിലോ യാതൊരുവിധ തടസവുമുണ്ടാകരുത്. കാർഷിക വിളവെടുപ്പ് കാലയളവും സീസണുകളും വ്യക്തമാക്കി സംസ്ഥാനങ്ങൾ വിജ്ഞാപനമിറക്കണമെന്നും നിർദ്ദേശിച്ചു.

കൂടിയ വിഹിതം ലഭിച്ച

സംസ്ഥാനങ്ങൾ

(തുക കോടിയിൽ)​

സംസ്ഥാനങ്ങൾക്കുള്ള വിഹിതം 92,550.17 കോടി . കേന്ദ്രഭരണ പ്രദേശങ്ങൾക്കുള്ള വിഹിതം 1,291.32 കോടി. കേന്ദ്ര ഭരണനിർവഹണത്തിനും സാമൂഹ്യ ഓഡിറ്റിനും 1,850.62 കോടി രൂപയും നീക്കിവച്ചു.

1.ഉത്തർപ്രദേശ്........................ 9721.48

2.പശ്ചിമ ബംഗാൾ...................8508

3.തമിഴ്‌നാട് ...............................7585.49

4.ആന്ധ്രാപ്രദേശ് ...................7707.21

5.ബീഹാർ ................................... 6715.83

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA, MGNREGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA