SignIn
Kerala Kaumudi Online
Thursday, 05 November 2026 8.32 PM IST

അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് മിനികൂപ്പറിന്റെ വേഗത 162 കിമീ,​ കൂട്ടിയിടിച്ചപ്പോൾ 144 ; അമിതവേഗം സ്ഥിരീകരിച്ച് കമ്പനി

minicooper-
മിനികൂപ്പർ അപകടത്തിൽപെട്ടപ്പോൾ,​ അപകടത്തിൽ തകർന്ന സ്കൂട്ടർ

തിരുവനന്തപുരം: നെടുമ്പാശേരിയിൽ മിനികൂപ്പർ‌ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ ബി.എം.ഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിലും അമിതവേഗം സ്ഥിരീകരിച്ചു. വാഹനത്തിന്റെ അ‌ഡ്വാൻ‌സ്‌ഡ് ക്രാഷ് സേഫ്ടി മൊഡ്യൂളിൽ (ACSM) നിന്ന് ലഭിച്ച വിവരങ്ങൾ വിലയിരുത്തിയാണ് ബി.എം.ഡബ്ല്യു ഇന്ത്യ ഇന്ന് അന്വേഷണ സംഘത്തിന് റിപ്പോർട്ട് കൈമാറിയത്.

റിപ്പോർട്ട് പ്രകാരം അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുൻപ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നു. കൂട്ടിയിടിയുടെ സമയത്ത് വേഗത മണിക്കൂറിൽ 144 കിലോമീറ്ററും ആയിരുന്നെന്ന് റിപ്പോർട്ടിലുണ്ട്. അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ബ്രേക്ക് പെഡൽ അമർത്തിയതെന്നും കണ്ടെത്തി.

അപകടം സംഭവിച്ച സ്ഥലത്തേക്കുള്ള യാത്രാമദ്ധ്യേ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം 500 മീറ്റർ ദൂരം വെറും 11 സെക്കൻഡ് കൊണ്ട് വാഹനം

പിന്നിട്ടതായി കണ്ടെത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ബി.എം,​ഡബ്ല്യുവിന്റെ റിപ്പോർ‌ട്ടും. അമിത വേഗം വാഹനത്തിന്റെ ക്രാഷ് ഡാറ്റാ പരിശോധനയിലൂടെ സ്ഥിരീകരിച്ചത് അന്വേഷണത്തിൽ നിർണായക തെളിവാണെന്ന് കണക്കാക്കപ്പെടുന്നു. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINICOOPER, MINI COOPER CRASH, MINICOOPER ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA