SignIn
Kerala Kaumudi Online
Thursday, 05 November 2026 1.18 AM IST

ഇടതുമുന്നണി യോഗം ഇന്ന്; ഉപനേതാവും ചർച്ചയാവും

ldf

തിരുവനന്തപുരം: കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ സമരത്തിന് രൂപം നൽകാനായി ഇന്ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ പ്രതിപക്ഷ ഉപനേതൃ പദവി ഉന്നയിക്കാൻ സി.പി.ഐ സന്നദ്ധമാകും. കഴിഞ്ഞ ആഴ്ച ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരമാണ് നീക്കം.

മാരിടൈം നിയമഭേദഗതിയും സരൾ ബോർഡുമടക്കം സർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കേണ്ട നിരവധി വിഷയങ്ങൾ എൽ.ഡി.എഫിന് മുന്നിലുണ്ട്. കിഫ്ബിയെ തകർക്കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കണമെന്നാണ് സി.പി.എം നിലപാട്. ഇന്ന് എൽ.ഡി.എഫ് യോഗം വിളിച്ചതും ഈ ലക്ഷ്യം മുൻനിറുത്തിയാണ്. എന്നാൽ,​ കിഫ്ബി മാത്രമാണ് ചർച്ച ചെയ്യുന്നതെങ്കിൽ യോഗത്തിനു പോകുന്നതിന് പ്രസക്തിയില്ലെന്നായിരുന്നു സി.പി.ഐ സംസ്ഥാന കൗൺസിലിലെ അഭിപ്രായം. തുടർന്നാണ് ഇന്നത്തെ യോഗത്തിൽ ഉപനേതൃ സ്ഥാനം ആവശ്യപ്പെടാൻ തീരുമാനിച്ചത്.

സി.പി.എം -സി.പി.ഐ തർക്കം കാരണം മുന്നണിയോഗങ്ങൾ നീണ്ടുപോയതിൽ കേരള കോൺഗ്രസ് (എം) ഉൾപ്പെടെയുള്ള മറ്റ് ഘടകകക്ഷികൾ കടുത്ത അതൃപ്തിയിലുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA