SignIn
Kerala Kaumudi Online
Thursday, 05 November 2026 4.10 PM IST

ചേരാനല്ലൂർ വാഹനാപകട കേസ്: പതിനേഴുകാരന്റെ പിതാവായ അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം

READ ENGLISH VERSION

cheranalloor-accident
അപകടമുണ്ടാക്കിയ കാർ, മരിച്ച ജയബാലകൃഷ്‌ണൻ

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് തട്ടുകടയുടമ ജയബാലകൃഷ്ണൻ മരിച്ച കേസിൽ വാഹനമോടിച്ച 17കാരന്റെ പിതാവ് അഡിഷണൽ ജില്ലാ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ വാഹനത്തിന്റെ ഉടമ എന്ന നിലയിൽ ജഡ്ജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേസിൽ രണ്ടാംപ്രതിയാണ് അഡിഷണൽ ജില്ലാ ജഡ്ജി. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞിട്ടില്ല. നിലവിൽ ആറു മണിക്കൂർ ചോദ്യം ചെയ്തു. വീട് റെയ്ഡ് ചെയ്ത് രേഖകളും മറ്റും പിടിച്ചെടുത്തു. അവയുടെ പരിശോധന പൂർത്തിയാവണം. ഈ സാഹചര്യത്തിൽ എന്തിനാണ് അറസ്റ്റുചെയ്യുന്നതെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചോദിച്ചു.

അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർത്തു. ജഡ്ജിക്ക് ജാമ്യം അനുവദിച്ചാൽ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്ന് കുടുംബം കോടതിയിൽ വാദിച്ചു. എന്നാൽ, അഡിഷണൽ ജഡ്ജി നിലവിൽ കേസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. തുടർന്നും അന്വേഷണവുമായി കൃത്യമായി സഹകരിക്കണമെന്ന് കോടതി ജഡ്ജിക്ക് നിർദേശവും നൽകി.

ഒക്ടോബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിലാണ് തട്ടുകടയുടമയായ ജയബാലകൃഷ്ണൻ മരിച്ചത്.

English Summary

The Kerala High Court granted anticipatory bail to an Additional District Judge, father of a 17-year-old who fatally struck a street vendor with a Benz car. The court found no need for custodial interrogation, noting the judge's cooperation with the investigation. The victim's family had opposed bail, citing potential influence, but the court directed the judge to continue cooperating with the probe.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERANALLOOR CAR ACCIDENT, ANTICIPATORY BAIL FOR ADDITIONAL DISTRICT JUDGE, KERALAHIGHCOURT, 17 YEAR OLD BOY ACCIDENT, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA