SignIn
Kerala Kaumudi Online
Thursday, 05 November 2026 2.45 AM IST

മാരിടൈം മ്യൂസിയം, ഓഷ്യനേറിയം നിർമ്മാണത്തിന് പ്രത്യേക കമ്പനി

g

തിരുവനന്തപുരം: ഇന്റർനാഷണൽ മാരിടൈം മ്യൂസിയവും ഓഷനേറിയവും നിർമ്മിക്കുന്നതിന് പ്രത്യേക കമ്പനി രൂപീകരിക്കാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു.ഇതിനുള്ള മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ എന്നിവയുടെ കരടിന് അംഗീകാരം നൽകി. ഇതിന്റെ സാമ്പത്തിക മാതൃക തീരുമാനിക്കും. ആധുനികമായ ഓഷ്യനേറിയവും കേരളത്തിന്റെ സമ്പന്നമായ കടൽമാർഗ ചരിത്രം വ്യക്തമാക്കുന്ന മാരിടൈം മ്യൂസിയവുമാണ് ലക്ഷ്യമിടുന്നത്.

ആരോഗ്യ വകുപ്പിലെ കുറവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി 28 പുതിയ തസ്തികകൾ സൃഷ്ടിക്കും. ഗ്രേഡ് രണ്ടിൽ 12 ഡെന്റൽ ഹൈജീനിസ്റ്റ്, 16 കാത്ത്ലാബ് ടെക്നീഷ്യൻ തസ്തികകളാണ് അനുവദിച്ചത്.

കാറ്റഗറി മാറ്റം വഴി ക്ലാർക്ക് തസ്തികയിലേക്ക് നൽകിയ സ്ഥാനക്കയറ്റം കോടതി ഉത്തരവ് പ്രകാരം റദ്ദാക്കി ജീവനക്കാരെ റിവേർട്ട് ചെയ്തതോടെ പി.എസ്.സി വഴി ടൈപ്പിസ്റ്റ് തസ്തികയിൽ നിയമനം ലഭിച്ച ആറുപേർക്ക് ജോലി നഷ്ടമാകുന്ന സാഹചര്യമുണ്ടായി. ഇവരെ നിലനിറുത്താൻ സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിക്കും. കോഴിക്കോട് ജില്ലയിലെ അഞ്ചു പേർക്കും എറണാകുളം ജില്ലയിലെ ഒരാൾക്കുമാണ് പ്രയോജനം ലഭിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA