കോഴിക്കോട്: പയ്യോളി കടപ്പുറത്ത് കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. പയ്യോളി ക്രിസ്‌ത്യൻ പള്ളിക്ക് സമീപം എള്ളുവളപ്പിൽ അനൽ (19) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ടാണ് സംഭവം. കടലിലെ അതിശക്തമായ ചുഴിയിലും അടിയൊഴുക്കിലും യുവാവ് പെട്ടുപോയി. ഇതോടെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചു എന്നാൽ കഴിഞ്ഞില്ല.
ഇവർ അറിയിച്ചതനുസരിച്ച് മത്സ്യത്തൊഴിലാളികൾ സ്ഥലത്തെത്തി യുവാവിനെ കണ്ടെത്തി കരയ്‌ക്കെത്തിച്ചു. എന്നാൽ അപ്പോഴേക്കും അനൽ മരിച്ചിരുന്നു. പരേതനായ ജയന്റെയും അനിതയുടെയും മകനാണ് അനൽ. സഹോദരൻ: അമൽ. യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
A 19-year-old youth, Anal, drowned while swimming with friends at Payyoli beach in Kozhikode. He was caught in strong sea currents and an underwater whirlpool on Wednesday evening. Two friends attempted to rescue him but failed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |