SignIn
Kerala Kaumudi Online
Friday, 12 June 2026 4.28 PM IST

അന്തരിച്ച കോൺഗ്രസ് നേതാവിന്റെ ഭാര്യയ്ക്ക് ക്ഷേത്രദർശനം നടത്താനായില്ല; ഒപ്പം കൂട്ടിയെത്തി സുരേഷ് ഗോപി

suresh-gopi

കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്താനാകാതെ മടങ്ങിയ മുൻ കേന്ദ്ര മന്ത്രിയുടെ ഭാര്യക്ക് തൊഴാൻ അവസരമൊരുക്കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അന്തരിച്ച കോൺഗ്രസ് നേതാവ് കെ പി ഉണ്ണികൃഷ്ണന്റെ ഭാര്യ അമൃതയെയാണ് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയപ്പോൾ സുരേഷ് ഗോപി ഒപ്പം കൂട്ടിയത്.

കഴിഞ്ഞ ഞായറാഴ്‌ച ദർശനം നടത്തുന്നതിനായി അമൃത കൊട്ടിയൂർ ക്ഷേത്രത്തിലെത്തിയെങ്കിലും തിരക്കുമൂലം സാധിച്ചിരുന്നില്ല. പിന്നാലെ മടങ്ങിപ്പോവുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി 12 വർഷം പൂർത്തീകരിച്ചതിനോടനുബന്ധിച്ച് രാജ്യവ്യാപകമായി നടത്തുന്ന സമ്പർക്ക പരിപാടിയുടെ ഭാഗമായി കെ പി ഉണ്ണികൃഷ്ണന്റെ പന്നിയങ്കരയിലെ വീട്ടിൽ കഴിഞ്ഞദിവസം സുരേഷ് ഗോപിയെത്തിയിരുന്നു.

സംസാരിക്കുന്നതിനിടെ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്താനായില്ലെന്ന സങ്കടം അമൃത സുരേഷ് ഗോപിയോട് പറഞ്ഞു. തുടർന്നാണ് ഇന്നലെ അമൃതയെയും കൂട്ടി സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SURESH GOPI, K P UNNIKRISHNAN, AMRITA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA