SignIn
Kerala Kaumudi Online
Wednesday, 27 May 2026 9.13 AM IST

'പാർട്ടിയിൽ  നിൽക്കുമ്പോഴാണ്  വലിയ  പുള്ളി, പോയാൽ  തീർന്നു'

mm-mani

ഇടുക്കി: മുൻ മന്ത്രി ജി സുധാകരന്റെ പാർട്ടി വിടാനുള്ള തീരുമാനത്തോട് പ്രതികരിച്ച് എം എം മണി എംഎൽഎ. അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് മാർക്സിസ്റ്റുകാരുടെ രീതിയല്ലെന്ന് മണി പറഞ്ഞു. പിതാവിനെയടക്കം വിളിച്ച് അസഭ്യംപറയുന്ന സംസ്കാരം സിപിഎമ്മിനില്ലെന്നും സുധാകരൻ മത്സരിക്കുന്നതും മത്സരിക്കാത്തതും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും മണി വ്യക്തമാക്കി. ഇതിന് മുൻപും പലരും പാർട്ടിവിട്ടുപോയിട്ടുണ്ടെങ്കിലും പ്രസ്ഥാനം എന്നും കരുത്തോടെ മുന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എം എം മണി ഈ പാർട്ടിയിൽ നിൽക്കുമ്പോഴാണ് വലിയ പുള്ളി. ഇതിൽ നിന്ന് പോയാൽ തീർന്നു. ഞാനിപ്പോൾ പാർട്ടിവിടാൻ തീരുമാനിച്ചാൽ എന്നെ അനുനയിപ്പിക്കാൻ ആർക്കും കഴിയില്ല. പോട്ടെ എന്നേ പാർട്ടി വയ്ക്കൂ'- മണി പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് ജി സുധാകരൻ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, പാർട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ലെന്നും ആരുടെയും പിന്തുണയ്‌ക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്നെപ്പറ്റി പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു പ്രതിപക്ഷ പാർട്ടിയുമായും ഞാൻ സംസാരിച്ചിട്ടില്ല. 15-ാം വയസിൽ ഞാൻ പാർട്ടിയിൽ ചേർന്നതാണ്. 2002 വരെ ഞാൻ പൂർണസമയ പ്രവർത്തകനായിരുന്നു. ആരും നിർബന്ധിച്ചിട്ടല്ല ഞാൻ പാർട്ടിയിൽ ചേർന്നത്. ഇപ്പോൾ ഞാൻ മെമ്പർഷിപ്പ് പുതുക്കിയില്ല. അതും ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടിക്കുവേണ്ടി ജീവിച്ചയാളാണ് ഞാൻ. അതുകൊണ്ട് പാർട്ടിയെ അധിക്ഷേപിക്കില്ല. പാർട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ല'- ജി സുധാകരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MM MANI, MANILA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA