SignIn
Kerala Kaumudi Online
Friday, 06 November 2026 2.42 AM IST

ക്ഷേമനിധി ബോർഡുകളിൽ വിജിലൻസ് റെയ്ഡ്

d

തിരുവനന്തപുരം: തൊഴിൽ വകുപ്പിനു കീഴിലുള്ള ക്ഷേമനിധി ബോർഡുകളിൽ വൻ അഴിമതിയും ക്രമക്കേടും നടക്കുന്നതായി വിജിലൻസ്. ''ഓപ്പറേഷൻ വെൽഫെയർ ഫണ്ട്'' എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്. തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് പിരിച്ചെടുക്കുന്ന അംശാദായം ചില ഉദ്യോഗസ്ഥർ ക്ഷേമനിധിയിൽ അടയ്ക്കാതെ തട്ടിയെടുക്കുന്നതായി കണ്ടെത്തി. അർഹതയില്ലാത്തവർക്ക് പെൻഷനും മറ്റു ക്ഷേമ ആനുകൂല്യങ്ങളും അനുവദിച്ചതിന്റെ രേഖകളും പിടിച്ചെടുത്തതായി സൂചനയുണ്ട്. വ്യാജരേഖകളുടെ അടിസ്ഥാനത്തിലും ആനുകൂല്യങ്ങൾ അനുവദിച്ചിരുന്നു. മരിച്ചവരുടെ പെൻഷൻ അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്തി തുടർന്നും പെൻഷൻ നൽകിയതായും ഒരു വ്യക്തിക്കു തന്നെ ഒന്നിലധികം തവണ ഒരേ ആനുകൂല്യങ്ങൾ അനുവദിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വായ്പാ ബാധ്യതകൾ ഈടാക്കാതെ ക്ഷേമനിധി വിഹിതം അനുവദിക്കൽ, എക്‌സ്‌ഗ്രേഷ്യാ ആനുകൂല്യങ്ങൾ അനർഹർക്ക് വിതരണം ചെയ്യൽ തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തിയതായി അറിയുന്നു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം 16 ക്ഷേമനിധി ബോർഡുകളുടെ 78 ഓഫീസുകളിലായിരുന്നു പരിശോധന. രാത്രി വൈകിയും പരിശോധന തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIGILANCE RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA