SignIn
Kerala Kaumudi Online
Saturday, 31 October 2026 2.12 AM IST

ജി.സുധാകരന്റെ നിലപാടിനെ പിന്തുണച്ച് എം.വി ഗോവിന്ദൻ

a

തിരുവനന്തപുരം:സരൾ ബിൽ വിഷയത്തിൽ പിണറായിവിജയന് പിന്നാലെ ജി.സുധാകരനെ പിന്തുണച്ച് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദനും. ഇടതുപക്ഷത്തെ വഞ്ചിച്ച് യു.ഡി.എഫിനൊപ്പം പോയെങ്കിലും സരൾ ബില്ലിനെതിരെയുള്ള ജി.സുധാകരന്റെ അഭിപ്രായമാണ് സി.പി.എമ്മിനുമുള്ളത്.

സുധാകരന്റെ മാറ്റം പൊതുസമൂഹത്തിന് വേണ്ടിയുള്ള വിഷയത്തിൽ വന്നപ്പോഴാണ് യോജിപ്പ്. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാനുള്ള നിയമം ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാരിൻറേത്. കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ബില്ലാണിത്. ഉദ്യോഗസ്ഥതലത്തിലുള്ള ഇടപെടലുകളും ഇക്കാര്യത്തിലുണ്ട്. ബില്ലിന്റെ മറവിൽ നെൽവയലുകൾ നികത്തിയാൽ ശക്തമായ സമരം നേരിടേണ്ടിവരും.

നിയമസഭയിൽ സരൾബില്ലിനെതിരായ നിലപാടെടുത്ത സുധാകരൻ, അത് കരാളബില്ലെന്നാണ് വിശേഷിപ്പിച്ചത്. ജി.സുധാകരനോട് പല കാര്യങ്ങളിലും എതിർപ്പുണ്ടെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തോട് യോജിക്കുന്നുവെന്നാണ് പിണറായിവിജയൻ നിയമസഭയിൽ പറഞ്ഞത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു വാർത്താസമ്മേളനത്തിൽ ഗോവിന്ദന്റെ പ്രതികരണം.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA