SignIn
Kerala Kaumudi Online
Saturday, 31 October 2026 2.55 PM IST

മൂന്നുവയസുകാരി കയറിയത് 20 അടിയോളം ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ, ഒടുവിൽ അത്ഭുത രക്ഷപ്പെടൽ

rescue
കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം

പാലക്കാട്: കെട്ടിടത്തിന്റെ ഷീറ്റുമേഞ്ഞ മേൽക്കൂരയിൽ കയറിയ മൂന്നുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. പാലക്കാട് അലനല്ലൂർ എസ്​റ്റേ​റ്റ് പടിയിൽ ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഇവിടെ പ്ലാസ്​റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്ന യൂണി​റ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് കുട്ടി കയറിയത്. മാലിന്യ സംസ്‌കരണ യൂണി​റ്റിൽ ജോലി ചെയ്യുന്ന ആസാം സ്വദേശികളായ ദമ്പതിമാരുടെ മകളാണ് കുട്ടി. ഷെഡിനുസമീപം ചായ്ച്ചുകെട്ടിയിരുന്ന ഷീ​റ്റിലൂടെ മുകളിലേക്ക് കയറിയ കുഞ്ഞ് 20 അടിയോളം ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയുടെ ഒത്തമുകളിൽ എത്തുകയും ചെയ്തു. അപ്പോഴാണ് സമീപത്തുണ്ടായിരുന്ന ചിലർ ഇത് കണ്ടത്. അവർ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കൂട്ടനിലവിളിയായി.

ഏറെനേരത്തെ പരിശ്രമത്തിനുശേഷമാണ് അവിടെയുണ്ടായിരുന്ന നിർമാണത്തൊഴിലാളിയായ അത്താണിപ്പടി നന്നങ്ങാടിക്കുന്ന് സ്വദേശി ഷിഹാബ് ഷെഡിനു മുകളിൽ കയറി സാഹസികമായി കുഞ്ഞിനെ താഴെയിറക്കി. കുഞ്ഞിന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

English Summary

A three-year-old girl was dramatically rescued from a 20-foot high sheet-metal rooftop in Palakkad's Alanallur yesterday evening. The child, whose parents work at a local plastic waste sorting unit, had climbed onto the shed. A construction worker named Shihab bravely ascended the roof and safely brought her down. The girl sustained no injuries in the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THREE YEAR OLD GIRL RESCUE, 20 FEET SHED ROOF, CHILD RESCUE NEWS, KERALA GIRL RESCUE, THREE YEAR OLD ROOFTOP INCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA