SignIn
Kerala Kaumudi Online
Tuesday, 03 November 2026 12.56 AM IST

വിബി-ജി റാം ജി: പരാതികൾക്ക് ഉടൻ പരിഹാരം

ന്യൂഡൽഹി: വിബി-ജി റാം ജി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് 15 ദിവസത്തിനകം പരിഹാരമുണ്ടാക്കാൻ കേന്ദ്രസർക്കാർ. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്നതാണിത്. വേതന കുടിശ്ശിക, ഫണ്ട് ചെലവഴിക്കൽ തുടങ്ങിയ പരാതികളിൽ സമയബന്ധിതമായി പരിഹാരം ഉറപ്പാക്കൽ ലക്ഷ്യമിട്ട് ചട്ടങ്ങൾ പുറത്തിറക്കി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും. പരാതി ലഭിച്ച് 7 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം. 15 ദിവസത്തിനകം തീരുമാനമെടുക്കണം. പഞ്ചായത്തുകളിൽ നേരിട്ട് ലഭിക്കുന്ന പരാതികൾ അന്നു തന്നെ പോർട്ടലിൽ രജിസ്റ്റ‌ർ ചെയ്‌തിരിക്കണം. കൃത്യം ഫോർമാറ്റിൽ അല്ലെന്ന കാരണത്തിന് പരാതി നിരസിക്കരുത്. ഉദ്യോഗസ്ഥന് രേഖകൾ വിളിച്ചുവരുത്താൻ അധികാരമുണ്ട്. 15 ദിവസത്തിനകം തീർപ്പാക്കിയില്ലെങ്കിൽ ഉന്നതാധികാരിക്ക് കൈമാറണം. തീരുമാനം അനുകൂലമല്ലെങ്കിൽ പരാതിക്കാർക്ക് അപ്പീൽ പോകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA