തിരുവനന്തപുരം:പട്ടികജാതി കുടുംബങ്ങളുടെ ഭവന നിർമ്മാണധനസഹായം നാല് ലക്ഷത്തിൽ നിന്ന് ആറുലക്ഷമാക്കി വർദ്ധിപ്പിച്ച് പട്ടികജാതി,പട്ടികവർഗ്ഗ വികസനവകുപ്പ് ഉത്തരവായി. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരായ പട്ടികജാതികുടുംബങ്ങൾക്കും വാസയോഗ്യമല്ലാത്ത ഭവനങ്ങളിൽ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങൾക്കും ഭവനനിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്ന പദ്ധതി പ്രകാരമാണിത്. ഭവനനിർമ്മാണച്ചെലവിലെ വർദ്ധന പരിഗണിച്ചാണ് തുക ഉയർത്തുന്നത്.
2026-27 സാമ്പത്തികവർഷത്തിൽ പട്ടികജാതിവികസന വകുപ്പിന്റെ ഭവനപദ്ധതിക്ക് വകയിരുത്തിയ 200കോടിയും പുതുക്കിയ ബഡ്ജറ്റ് പ്രസംഗത്തിൽ പട്ടികജാതി ഉപപദ്ധതിക്കായി വകയിരുത്തിയ 527.68കോടിയും
ഉൾപ്പെടെ 727.68കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |