SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.41 AM IST

സയ്യിദ് അലി ബാഫഖി തങ്ങൾ നിര്യാതനായി

READ ENGLISH VERSION
s
സയ്യിദ് അലി ബാഫഖി തങ്ങൾ

കോഴിക്കോട്:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ(88) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മഹല്ലുകളുടെ ഖാളിയും സുന്നി വിദ്യാഭ്യാസബോർഡിന്റെയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സംസ്ഥാനപ്രസിഡന്റുമാണ്. ആറു പതിറ്റാണ്ടോളമായി കൊയിലാണ്ടി വലിയകം ജുമാമസ്ജിദ് ഖത്വീബായ തങ്ങൾ കൊയിലാണ്ടി ഖൽഫാൻ സ്ഥാപനങ്ങളുടെ പ്രസിഡന്റായും പ്രവർത്തിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടായി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃരംഗത്തുണ്ടായിരുന്നു.

ഭാര്യ:പരേതയായ ശരീഫ ഉമ്മുക്കുൽസു. മക്കൾ:സയ്യിദ് ഇബ്‌റാഹീം ബാഫഖി, സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് ഉസ്മാൻ ബാഫഖി, സയ്യിദ് ഇസ്മാഈൽ ബാഫഖി, സയ്യിദ് സൈദ് ഉമർ ബാഫഖി, സയ്യിദ് സൈൻ ബാഫഖി, സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഫഖി, സയ്യിദത്ത് ശരീഫ റുഖയ്യ, സയ്യിദ് ഹാശിം ബാഫഖി.

മരുമക്കൾ:സയ്യിദ് നസീർ ശിഹാബ് തങ്ങൾ പാണക്കാട്, താഹിറബീവി, മുനീറബീവി, റഹ്മാബീവി, ഷബീലബീവി, ഹാഷിദബീവി,റുഖിയബീവി, സുൽഫത്ത് ബീവി, ഹഫ്സ ബീവി. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കൊയിലാണ്ടി ഖാദിരിയ്യ മസ്ജിദിൽ. സയ്യിദ് അലി ബാഫഖി തങ്ങളുടെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അനുശോചിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA