SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.41 AM IST

മഹാരാജാസിലെ രണ്ട് എസ്.എഫ്.ഐ നേതാക്കൾക്ക് സസ്‌പെൻഷൻ

kerala-police

കൊച്ചി:മഹാരാജാസ് കോളേജിൽ ബിരുദസമർപ്പണ ചടങ്ങിനിടെ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച കോളേജ് യൂണിയൻ ഭാരവാഹികളായ എസ്.എഫ്.ഐ നേതാക്കൾക്ക് സസ്‌പെൻഷൻ. യൂണിയൻ ചെയർമാൻ വി.പ്രനീൽരാജിനെയും വൈസ് ചെയർപേഴ്‌സൺ നഫീസത്തുൾ മിസ്രിയയെയുമാണ് പത്ത് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. പ്രിൻസിപ്പലിന്റെ അദ്ധ്യക്ഷതയിൽ നിർവാഹകകൗൺസിൽ യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ 30നായിരുന്നു പ്രതിഷേധം. കാലടി സർവകലാശാലയിലെ 16വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ നടപടി ചൂണ്ടിക്കാട്ടി വൈസ് ചെയർപേഴ്‌സൺ നഫീസത്തുൺ മിസ്രിയ വേദിയിൽക്കയറി മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

സസ്‌പെൻഷനെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറി പി.എസ്.സഞ്ജീവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിരുദദാനചടങ്ങ് അലങ്കോലമാക്കിയതിൽ പ്രതിഷേധിച്ച് സംയുക്ത അദ്ധ്യാപകസമിതി മൗനജാഥ നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAHARAJAS COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA