തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലാ കരട് വിജ്ഞാപനത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് വിയോജനക്കുറിപ്പ് നൽകി കേരളം. 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് മാത്രമായി പരിസ്ഥിതിലോല മേഖല പരിമിതപ്പെടുത്തണമെന്നാണ് ആവശ്യം. 131 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് കരട് വിജ്ഞാപനത്തിലുള്ളത്. ഇതിൽ 9107 ചതുരശ്രകിലോമീറ്റർ വനമേഖലയും 886.7 ചതുരശ്രകിലോമീറ്റർ വനേതര മേഖലയുമാണ്. പല പ്രദേശങ്ങളും കൃഷിഭൂമിയും ജനവാസമുള്ളതുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |