
കൊല്ലം: കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭാസം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആശങ്ക. വിദൂര വിദ്യാഭ്യാസത്തിനുള്ള അനുമതി മറ്റു സർവകലാശാലകൾക്കും നൽകിയാൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രസക്തി കുറയും. ഗുരുദേവന്റെ പേരിൽ തുടങ്ങിയ സർവകലാശാലയെ തകർക്കാൻ സംഘടിത ശ്രമം നടക്കുന്നുവെന്നാണ് ആരോപണം.
ഓപ്പൺ സർവകലാശാല ആരംഭിച്ചതോടെ ,കേരളത്തിലെ മറ്റ് സർവകലാശാലകൾ നടത്തിയിരുന്ന വിദൂര വിദ്യാഭ്യാസ കോഴ്സിന് നിയമ സാധുത നഷ്ടമായിരുന്നു. 2021ലെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് പ്രകാരം സംസ്ഥാനത്ത് ഇവിടെ
മാത്രമേ വിദൂര കോഴ്സുകൾ നടത്താൻ അധികാരമുള്ളു. ആക്ട് ഭേദഗതി ചെയ്ത് തങ്ങൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ സർക്കാരിന് കത്ത് നൽകി. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഓപ്പൺ യൂണിവേഴ്സിറ്റിൽ ചേരുന്നുണ്ട്. ജില്ലകളിൽ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് 79 പഠന കേന്ദ്രങ്ങളുമുണ്ട്. വിവിധ സ്കോളർഷിപ്പുകൾക്ക് പുറമേ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റും നൽകുന്നു.
4 വർഷം, ഒരു ലക്ഷം
വിദ്യാർത്ഥികൾ
2020 ഒക്ടോബർ രണ്ടിനാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ഉദ്ഘാടനം ചെയ്തത്. 2022ൽ ക്ലാസുകൾ ആരംഭിച്ചു. എം.ബി.എ, എം.സി.എ എന്നിവ സഹിതം 30 യു.ജി, 14 പി.ജി കോഴ്സുകളിലായി ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുണ്ട്. നിലവിലുള്ള
അഞ്ചെണ്ണത്തിന് പുറമേ, അമ്പതോളം പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുന്നു. സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾ നടത്തിയിരുന്ന വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് പുറമേ ,നൂതന കോഴ്സുകളും ഓപ്പൺ സർവകലാശാല ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |