SignIn
Kerala Kaumudi Online
Tuesday, 20 October 2026 8.03 AM IST

461 പൊലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് ചൊവ്വാഴ്‌ച; മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും

pinarayi-vijayan

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് ചൊവ്വാഴ്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. സ്പെഷ്യല്‍ ആംഡ് പൊലീസ്, കെ എ പി മൂന്നാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 461 പൊലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് ആണ് മേയ് 28 ചൊവ്വാഴ്ച നടക്കുന്നത്. തിരുവനന്തപുരം പേരൂര്‍ക്കട സ്പെഷ്യല്‍ ആംഡ് പൊലീസ് ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുന്നത്.

രാവിലെ 7.30ന് ആരംഭിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഒൻപതുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് സേനാംഗങ്ങള്‍ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നത്. ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം എന്നിവ കൂടാതെ യോഗ, കരാട്ടെ, നീന്തല്‍ എന്നിവയിലും വിവിഐപി സെക്യൂരിറ്റി, സോഷ്യല്‍ മീഡിയ, സൈബര്‍ ക്രൈം എന്നിവയിലും ഉദ്യോഗസ്ഥർക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ചും പരിശീലനം നല്‍കി. പാസിംഗ് ഔട്ട് പരേഡിന്റെ തത്സമയ സംപ്രേഷണം കേരള പൊലീസിന്റെയും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെയും ഫേസ്ബുക്ക് പേജില്‍ രാവിലെ 7.30 മുതല്‍ കാണാം സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE, PASSING OUT PARADE, TUESDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA