SignIn
Kerala Kaumudi Online
Tuesday, 08 September 2026 12.14 AM IST

പീഡനക്കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

madhu-peedanam

അമ്പലപ്പുഴ: നൃത്തം പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ നൃത്താദ്ധ്യാപകൻ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറവുകാട് ശ്രീമംഗലം വീട്ടിൽ അനന്തൻ എസ്. മധുവിനെയാണ് (29) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഡാൻസ് അക്കാഡമിയിൽ നൃത്തം അഭ്യസിക്കാനെത്തിയ പെൺകുട്ടികളിൽ ചിലരെയാണ് പീഡനത്തിനിരയാക്കിയത്. ഒരു മാസം മുമ്പ് നടന്ന സംഭവത്തിൽ കുട്ടികളുടെ ബന്ധുക്കൾ പുന്നപ്ര പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതി ബംഗളൂരു അടക്കം പല സ്ഥലങ്ങളിലും ഒളിവിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PEEDANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA