
കേന്ദ്ര സർക്കാരിന്റെ പ്രതിരൂപമായി കേരള സർക്കാർ മാറി. ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാറിന്റെ അതേ നയമാണ് വി.ഡി.സതീശൻ സർക്കാരിന്. ഗവർണറുമായി തർക്കത്തിനില്ലെന്നാണ് ഇവർ പറയുന്നത്. തർക്കിക്കേണ്ടിടത്ത് തർക്കിക്കണ്ടേ. ആർ.എസ്.എസ് അജണ്ട അംഗീകരിക്കില്ലെന്നെങ്കിലും പറയാൻ പറ്റണ്ടേ. സംസ്ഥാന സർക്കാർ പ്ലാനിംഗ് കമ്മിഷനെ നോക്കുകുത്തിയാക്കുകയാണ്. ഡൽഹിയിൽ സമരം ചെയ്യുന്നവരോട് പൊലീസ് കാണിക്കുന്ന ക്രൂരമായ വേട്ടയാടൽ കേരളത്തിലും ആവർത്തിക്കുന്നു. എൽ.ഡി.എഫും സി.പി.എമ്മും കരുത്താർജ്ജിക്കുന്നു എന്നാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം തരുന്ന ചിത്രം. എന്തെല്ലാം തെറ്റ് സംഭവിച്ചോ അതെല്ലാം തിരുത്തിപ്പോകാനാണ് വിപുലീകൃത ജില്ലാ കമ്മിറ്റി.
പിണറായി വിജയൻ
പ്രതിപക്ഷനേതാവ്
അളക്കുന്നത്
യൂണി. ഭൂമി
എ.കെ.ജി സെന്ററിന്റെ ഭൂമിയാണ് അളക്കുന്നതെന്ന വാർത്തൾ ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നതാണ്. ഹൈക്കോടതി നിർദേശ പ്രകാരം കേരള സർവകലാശാലയുടെ ഭൂമിയാണ് അളക്കുന്നത്. അതിൽ ഇടപെടേണ്ട കാര്യം ഞങ്ങൾക്കില്ല. എ.കെ.ജി സെന്ററിന്റെ ഭൂമി അളക്കണമെന്ന് താത്പര്യമുള്ള ചിലരുണ്ട്. എ.കെ.ജി സെന്ററിന്റെ ഭൂമി രേഖയുടെ അടിസ്ഥാനത്തിലുള്ളതാണ്. നിയമാനുസൃതമായി സർവകലാശാലയുടെ ഭൂമി കൂടി അന്ന് വാങ്ങിയിട്ടുണ്ട്. എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് വാങ്ങിയതാണിത്. അതിന്റെ മേലെ ആവശ്യമില്ലാതെ ചില ആളുകൾ പ്രശ്നമുണ്ടാക്കി. ഇപ്പോൾ ചില ആളുകൾ സിൻഡിക്കേറ്റിന്റെ ഭാഗമായി വന്നപ്പോൾ ഒന്നുകൂടി സജീവമായി . ഞങ്ങൾ ഇതിനെ നിയമപരമായി നേരിടും. സി.പി.എം ഒരിഞ്ച് ഭൂമിയും കൈയേറിയിട്ടില്ല. ഒരിഞ്ച് പുറമ്പോക്കുമില്ല. പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് ഏകകണ്ഠമായ തീരുമാനമാണ്. പരാതികളൊന്നുമില്ല.
എം.വി.ഗോവിന്ദൻ
സംസ്ഥാന സെക്രട്ടറി, സി.പി.എം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |