SignIn
Kerala Kaumudi Online
Monday, 19 October 2026 1.16 AM IST

വഖഫ് ബോർഡ്: സർക്കാർ ഉത്തരവ് റദ്ദാക്കണം- പിണറായി

pinarayi-vijayan

തിരുവനന്തപുരം:വഖഫ് ബോർഡ് പിരിച്ചുവിട്ട ഉത്തരവ് സർക്കാർ അടിയന്തരമായി റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഹൈക്കോടതി പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ച് ബോർഡ് പിരിച്ചുവിട്ടത് ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്നതും സംഘപരിവാർ അജൻഡകളെ സഹായിക്കുന്നതുമാണ്.

വഖഫ് നിയമപ്രകാരം കാലാവധി തീരുംമുൻപ് ഭരണസമിതിയെ പിരിച്ചുവിടാൻ സർക്കാരിന് അധികാരമില്ല. 2016ൽ എൽ.ഡി.എഫ് സർക്കാർ വന്നപ്പോൾ, ലീഗ് നേതാവ് റഷീദലിതങ്ങൾ ചെയർമാനായ ബോർഡിനെ പിരിച്ചുവിടാതെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ച ജനാധിപത്യമര്യാദ യു.ഡി.എഫ് കാട്ടിയില്ല.
കേന്ദ്രവഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനനിലപാടുകളെ തകർക്കുന്നതാണിത്. അമുസ്ലിങ്ങളെ ബോർഡിലേക്ക് നിയമിക്കാമെന്ന നിലപാട്, കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് മയപ്പെടുത്തിയത്. മുസ്ലിംപ്രാതിനിധ്യത്തെക്കുറിച്ച് പുതിയ ചെയർമാൻറെ പരാമർശങ്ങൾ അതീവഗൗരവമുള്ളതാണെന്നും

പിണറായിവിജയൻ പ്രസ്താവനയിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA