
തിരുവനന്തപുരം: കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിയായി പി.എൻ. രമേശ് കുമാറിനെ നിയമിച്ചു. ക്രൈംബ്രാഞ്ച് എസ്പിയുടെ എക്‌സ് കേഡർ തസ്തിക സൃഷ്ടിച്ചാണ് നിയമനം. എം.എൽ. സുനിൽ കുമാറിനെ പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അഡിഷണൽ കമ്മിഷണറായി ആർ. ജയശങ്കറിനെ നിയമിച്ചു. എക്‌സൈസ് അഡ്മിനിസ്‌ട്രേഷൻ അഡിഷണൽ കമ്മിഷണറായിരുന്ന ജെ. കിഷോർ കുമാറിനെ തിരുവനന്തപുരം മറൈൻ എൻഫോഴ്‌സ്‌മെന്റ് എസ്.പിയാക്കി മാറ്റി നിയമിച്ചു.
പി.എ. മുഹമ്മദ് ആരിഫാണ് ഇന്ത്യാ റിസർവ് ബറ്റാലിയൻ കമൻഡാന്റ്. കെ. മുഹമ്മദ് ഷാഫിയെ പൊലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലാക്കി. പി. വാഹിദാണ് സിവിൽ സപ്ലൈസ് കോർപറേഷൻ വിജിലൻസ് ഓഫിസർ. ഹരീഷ് ജെയിനെ തീവ്രവാദ വിരുദ്ധസേനയുടെ ഓപറേഷൻ വിഭാഗം എസ്.പിയാക്കി. എ.യു സുനിൽ കുമാറിനെ ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയൻ കമൻഡാന്റാക്കി. പി. വിക്രമനാണ് കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള ക്രൈംബ്രാഞ്ച് സൂപ്രണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |