
തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ്.ഐമാരെ ഏൽപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ. സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി ഇൻസ്പെക്ടർമാരെ നിലനിറുത്തണമെന്ന് തിരുവനന്തപുരത്ത് ചേർന്ന അസോസിയേഷൻ സംസ്ഥാന സമിതി യോഗം പ്രമേയം പാസാക്കി. അനുഭവ സമ്പത്തുള്ള ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ എസ്.എച്ച്.ഒയാവുകയും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ വിവിധ ചുമതലകളിലായി എസ്.ഐമാർ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ സ്‌റ്റേഷനുകളുടെ പ്രവർത്തനം മികവുറ്റതാവും. എസ്.എച്ച്.ഒയ്ക്ക് പുറമെ സ്റ്റേഷനുകളിൽ ഒരു അഡി. ഇൻസ്പെക്ടർ കൂടി വേണമെന്നാണ് സംഘടന നേരത്തേ ആവശ്യപ്പെട്ടിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |