
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവയ്പ്പ് ഇന്നലെ വൈകിട്ട് മുതൽ ആരംഭിച്ചു. ഇന്നും പൂജവയ്ക്കും.
ഇന്നലെ വൈകിട്ട് ദുർഗാഷ്ടമി ആരംഭിച്ചിരുന്നു. ഇന്നും തുടരും. ശാക്തേയ പൂജയുടെ പരിസമാപ്തിയിലെത്തുന്ന മഹാനവമി നാളെ (ചൊവ്വ)യാണ്. 21നാണ് പൂജയെടുപ്പും വിദ്യാരംഭവും.
9 രാത്രികളിലെ പൂജയും പത്താം നാൾ രാവിലെ നടക്കുന്ന പൂജയെടുപ്പും ഇക്കുറി 11 നാളിലേക്ക് നീണ്ടു. സപ്തമി 17,18 തീയതികളിലേക്ക് നീണ്ടതാണ് പൂജവയ്പ്പിന് 11 നാളെത്തിയത്. സപ്തമിയുടെ അവസാന മണിക്കൂറിൽ അഷ്ടമി ആരംഭിച്ചതുകൊണ്ടാണ് ഇന്നലെ വൈകിട്ട് പൂജ വയ്പ്പ് ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |