കാസർകോട്: അടിയന്തരാവസ്ഥാ കാലത്തെ വിവാദമായ രാജൻ കേസിലെ ഏക സാക്ഷി കോഴിക്കോട് എൻജിനിയറിംഗ് കോളേജ് മുൻ അദ്ധ്യാപകൻ കാസർകോട് ചൗക്കി കെ.കെ.പുറം ചെമ്പകം വീട്ടിൽ പ്രൊഫ.കെ.കെ.അബ്ദുൾ ഗഫാർ (89) അന്തരിച്ചു.
കൊല്ലം ടി.കെ.എം കോളേജ്, കോഴിക്കോട് ആർ.ഇ.സി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായും ഭട്കൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലായും പ്രവർത്തിച്ചു. രാജൻ കേസിൽ അന്ന് കോഴിക്കോട് എൻജിനിയറിംഗ് കോളേജ് (ആർ.ഇ.സി) അദ്ധ്യാപകനായ പ്രൊഫ.അബ്ദുൾ ഗഫാറിന്റെ മൊഴിയാണ് നിർണായകമായത്.
യമനിലെ ഏഡനിൽ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവർത്തിച്ച ഇന്ത്യൻ സംഘത്തിലെ അംഗമായിരുന്നു. അജ്മാൻ ഗൾഫ് മെഡിക്കൽ കോളേജിന്റെ സ്ഥാപകനും അഡ്മിനിസ്ട്രേഷൻ ഡയറക്ടറുമായിരുന്നു. ഭാര്യ: ഉമ്മുൽ ബർക്കത്ത് ജമീല. മക്കൾ: ഫരീദ ഗഫാർ, ഡോ. ജമാലുന്നിസ ഗഫാർ, ഷഹനാസ് ഗഫാർ, ഡോ. ഷാജിർ ഗഫാർ. മരുമക്കൾ: യാക്കൂബ്, അനീസ്, നിഷാദ്, മൗഷ്മി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |