SignIn
Kerala Kaumudi Online
Sunday, 07 June 2026 8.04 AM IST

അഡ്വ. ബിഎ ആളൂർ അന്തരിച്ചു: സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ

READ ENGLISH VERSION
aloor

കൊച്ചി: പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ നിര്യാതനായി. വൃക്ക തകരാറിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാൻ എത്തിയതോടെയാണ് ബിഎ ആളൂർ എന്ന അഭിഭാഷകനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. ബിജു ആന്റണി ആളൂർ എന്നാണ് മുഴുവൻ പേര്. തൃശൂർ സ്വദേശിയാണ്. തൃശൂർ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം.

ഗേവിന്ദച്ചാമിയുടെ കേസിൽ ഹാജരായതോടെ ആളൂരിന് വലിയ മാദ്ധ്യമശ്രദ്ധയാണ് ലഭിച്ചത്. പിന്നീട് കേരളം കണ്ട ക്രൂര ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് വേണ്ടി ഹാജരാകാൻ ആളൂർ എത്തി. ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിന് വേണ്ടിയും ആളൂരാണ് ഹാജരായത്. 1999ൽ ആണ് ആളൂർ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. നാല് വർഷത്തോളം കേരളത്തിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തു. ക്രിമിനൽ കേസുകൾക്ക് തന്നെയായിരുന്നു തുടക്കം മുതൽ പ്രാധാന്യം കൊടുത്തത്. ഇലന്തൂർ നരബലിക്കേസിൽ പ്രതിഭാഗം അഭിഭാഷകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA