
തിരുവനന്തപുരം: നിയമന,പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏതാനും രേഖകൾ പി.എസ്.സി കൈമാറിയെന്ന് അന്വേഷണ സംഘം. മൂല്യനിർണയം സംബന്ധിച്ച ഫയലുകൾ, മാർക്കിട്ടതിന്റെയും ടാബുലേഷൻ നടത്തിയതിന്റെയും വിവരങ്ങൾ, അഭിമുഖത്തിന് വിളിച്ചവരുടെ പട്ടിക, നൽകിയ മാർക്ക് എന്നിവയടക്കമുള്ള വിവരങ്ങളാണ് തേടിയത്. പ്ലാനിംഗ് ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് നിയമനത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളിലാണ് രേഖകൾ തേടിയത്. ആവശ്യപ്പെട്ട കുറേ രേഖകൾ ലഭിച്ചെന്നും അന്വേഷണവുമായി പി.എസ്.സി സഹകരിക്കുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പി.എസ്.സി ആസ്ഥാനത്ത് മൂന്നു മണിക്കൂർ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. പരീക്ഷ, മൂല്യനിർണയം സംബന്ധിച്ച ഫയലുകൾ പരിശോധിക്കുകയും ഈ വിഭാഗങ്ങളിലെ ജീവനക്കാരിൽ നിന്ന് വിവരം ശേഖരിക്കുകയും ചെയ്തു. പരീക്ഷാ, നിയമനത്തിനുള്ള ആഭ്യന്തര സോഫ്‌റ്റ്‌വെയറും പരിശോധിച്ചു. രേഖകൾ പരിശോധിച്ച ശേഷം കേസെടുക്കാനാണ് നീക്കം.പ്ലാനിംഗ് ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് നിയമനത്തിൽ വൻ തട്ടിപ്പ് നടന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.ആകെയുള്ള 28 ചോദ്യങ്ങളിൽ 18 എണ്ണത്തിനു മാത്രമേ പി.എസ്.സി. മാർക്കിട്ടിട്ടുള്ളൂ. 53 മാർക്കിനുള്ള പത്ത് ഉത്തരങ്ങളാണ് ഒഴിവാക്കിയത്. മൂല്യനിർണയം നടത്താൻ പത്ത് ഉത്തരങ്ങൾ അദ്ധ്യാപകർക്ക് കൈമാറിയിട്ടില്ല. മുഴുവൻ ഉത്തരങ്ങളും മൂല്യനിർണയം നടത്താതെയാണ് ചീഫ് പോലുള്ള ഉയർന്ന തസ്തികയ്ക്ക് പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്നും കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |